കെ.എം.ധന്യയ്ക്ക് ഇനി പറക്കാം... പിന്തുണയുമായി നടന്‍ സുരേഷ് ഗോപി

കെ.എം.ധന്യയുടെ ആഗ്രഹത്തിനൊപ്പം മാതാപിതാക്കളും കൂടെ നിന്നു. എന്നാല്‍ മകളുടെ ആഗ്രഹം പാതിവഴിയിലാകുമോ എന്ന ആശങ്കയില്‍ നില്‍ക്കെ കൈതാങ്ങി എത്തിയിരിക്കുകയാണ് നടന്‍ സുരേഷ് ഗോപി. നിശ്ചയദാര്‍ഢ്യത്തോടെ ആകാശത്തേക്ക് പറക്കാന്‍ കൊതിക്കുന്ന കെ.എം.ധന്യയ്ക്ക് പിന്തുണയുമായിട്ടാണ് ആദ്ദേഹം എത്തിയത്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ പൈലറ്റെന്ന നേട്ടത്തിന് തൊട്ടരികെയാണ് ധന്യ. തിരുവനന്തപുരത്തെ സ്വകാര്യ ഏവിയേഷന്‍ അക്കാദമിയില്‍ പഠിക്കുന്ന ധന്യ സാമ്പത്തിക ബുദ്ധിമുട്ടില്‍ വലയുന്ന വാര്‍ത്ത അറിഞ്ഞ സുരേഷ് ഗോപി ഉടന്‍ തന്നെ ആവശ്യമായ തുക അയച്ചു കൊടുക്കുകയായിരുന്നു.
സാമ്പത്തിക പ്രയാസത്തില്‍ ക്ലാസില്‍ പോകാന്‍ മടിച്ചിരുന്ന ധന്യ ഇപ്പോള്‍ ഹാപ്പി. തന്റെ മോഹത്തിന് വീണ്ടും ചിറക് സമ്മാനിച്ച സുരേഷ് ഗോപിക്ക് ധന്യ നൂറായിരം നന്ദി അര്‍പ്പിക്കുന്നു. ''എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. മനസ്സിലെന്നും ഈ സഹായം ഉണ്ടാകും''- ധന്യ പറഞ്ഞു. നഗരസഭ ക്ലീനിങ് ജീവനക്കാരനായ വാകത്താനം വാലുപറമ്പില്‍ മഹേഷിന്റെയും ബിന്ദുവിന്റെയും മകളായ ധന്യയ്ക്ക്, പോളിടെക്‌നിക് പഠനകാലത്ത് കണ്ട 'ഉയരെ' സിനിമയാണ് ജീവിതത്തില്‍ ഉയര്‍ന്നു പറക്കാന്‍ മോഹച്ചിറകുകള്‍ സമ്മാനിച്ചത്.
പൈലറ്റാകണമെന്ന ആഗ്രഹത്തിനൊപ്പം മാതാപിതാക്കളും കൂടെനിന്നതോടെ തിരുവനന്തപുരത്തെ സ്വകാര്യ ഏവിയേഷന്‍ സ്ഥാപനത്തില്‍ ചേരുകയായിരുന്നു. ധന്യയുടെ അവസ്ഥയറിഞ്ഞ് സ്ഥാപനവും പലവിധത്തിലും സഹായമേകി. 'പറ്റുന്ന പണിക്ക് മകളെ വിട്ടാല്‍ പോരെ' എന്ന് മാതാപിതാക്കളോട് പലരും ചോദിച്ചെങ്കിലും നിശ്ചയദാര്‍ഢ്യത്തോടെ അവരും മകള്‍ക്കൊപ്പം നിന്നു.
https://www.facebook.com/Malayalivartha























