എന്‍ പ്രശാന്തിനെ സ്ഥലം മാറ്റാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിനെ സ്ഥലം മാറ്റാന്‍ നീക്കം. മുക്കം കേന്ദ്രീകരിച്ചുള്ള ക്വാറി മാഫിയയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സ്ഥലം മാറ്റാന്‍ നീക്കം നടക്കുന്നത്. അനധീകൃതമായി പ്രവര്‍ത്തിക്കുന്ന 14 ക്വാറികള്‍ക്ക് ഒരാഴ്ച്ച മുമ്പ് ജില്ലാ കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇതാണ് ക്വാറി മാഫിയയുടെ പ്രകോപനത്തിനും അതൃപ്തിക്കും കാരണം.
റവന്യു മന്ത്രി അടൂര്‍ പ്രകാശ് കളക്ടറെ മാറ്റാമെന്ന് ക്വാറി മാഫിയയ്ക്ക് ഉറപ്പ് നല്‍കിയെന്നാണ് പറയുന്നത്. ഒരു വര്‍ഷം മുമ്പാണ് എന്‍ പ്രശാന്ത് ജില്ലാ കളക്ടറായി കോഴിക്കോട് എത്തിയത്. വയനാട് സബ് കളക്ടര്‍, ആഭ്യന്തര മന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി തുടങ്ങി പദവികളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ച പ്രശാന്തിന്റെ ഏറ്റവും മികച്ച ഇടപെടലിന്റെ ഫലമായാണ് ഓപ്പറേഷന്‍ സുലൈമാനിക്ക് കോഴിക്കോട് തുടക്കമായത്.
ഭക്ഷണം കിട്ടാതെ ഒരാള്‍പോലും കോഴിക്കോടുണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് പ്രശാന്ത് ഓപ്പറേഷന്‍ സുലൈമാനിയിലൂടെ നാട്ടുക്കാര്‍ക്ക് പ്രിയപ്പെട്ട കലക്ടര്‍ ബ്രോ ആയത്. കോഴിക്കോട് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അന്തസായി യാത്ര ചെയ്യാന്‍ സവാരി ഗിരി പദ്ധതി തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ കളക്ടറുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് ഗോതമ്പ് കഞ്ഞി അരികൊണ്ടുള്ള പുട്ടും നല്‍കാന്‍ പ്രശാന്ത് തീരുമാനിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























