കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് മോഹന്‍ ഭാഗവത്

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. മോഹന്‍ ഭാഗവതുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അഭിഭാഷകരായ ഡി.ബി. ബിനുവും ശിവന്‍ മഠത്തിലുമാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടിയതായി ചര്‍ച്ചകള്‍ക്ക് ശേഷം ഇരുവരും പറഞ്ഞു. കൊച്ചിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ അഭിഭാഷകര്‍ക്ക് പുറമെ ചില പ്രമുഖ മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.
ദേശിയ തലത്തില്‍ ആര്‍.എസ്.എസ് മുന്നോട്ടുവയ്ക്കുന്ന നിലപാടുകളെ സംബന്ധിച്ച് വ്യക്തത വരുത്തുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























