ജനങ്ങളുടെ അഭിലാഷം നടപ്പാക്കാന്‍ പ്രോട്ടോക്കോള്‍ തടസ്സമല്ല, സോണിയാ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് കുമ്മനം ആരോപിച്ചിരുന്നു

ജനങ്ങളുടെ അഭിലാഷം നടപ്പിലാക്കാന്‍ പ്രോട്ടോക്കോള്‍ തടസ്സമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയായണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇക്കാര്യം പറഞ്ഞത്. പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഏവരുടെയും ആവശ്യമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യണമെന്നത്. ആര്‍ഐടിയെ മികച്ച സ്ഥാപനമാക്കാന്‍ പരമാവധി പ്രയത്‌നിക്കുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. ആര്‍ഐടിയുടെ രജതജൂബിലി ആഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ ഉദ്ഘാടനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് എംപി ഉദ്ഘാടനം ചെയ്യുന്നതെങ്ങനെ? അഴിമതിക്കേസിലെ പ്രതി ഒരു വിദ്യാഭ്യാസ സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നത് ശരിയണോ? പ്രോട്ടോകോള്‍ ലംഘനത്തെക്കുറിച്ച് സംസാരിച്ചവര്‍ ഇപ്പോള്‍ എവിടെ പോയെന്നും ചോദിച്ച് ഫെയ്‌സ്ബുക്കിലാണ് കുമ്മനം പോസ്റ്റിട്ടിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























