കുമ്മനം നയിക്കുന്ന ബി.ജെ.പിയുടെ കേരള യാത്ര ജനുവരി 20ന് മഞ്ചേശ്വരത്ത് തുടക്കം

കുമ്മനം രാജശേഖരന്‍ നയിക്കുന്ന ബി.ജെ.പിയുടെ കേരള യാത്രയ്ക്ക് ജനുവരി 20ന് മഞ്ചേശ്വരത്ത് തുടക്കമാകും. ജനുവരി അഞ്ചു മുതല്‍ നിയോജക മണ്ഡലത്തിന്റെ പ്രവര്‍ത്തക സമ്മേളനവും വിളിച്ചുചേര്‍ക്കും. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തില്‍ കേരള യാത്രയ്ക്ക് തീരുമാനമായിരുന്നു. തുടര്‍ന്ന് ഇന്നുചേര്‍ന്ന ബി.ജെ.പി ഭാരവാഹികളുടെ യോഗത്തില്‍ കേരള യാത്രയുടെ തീയതി പ്രഖ്യാപിക്കുകയായിരുന്നു.
ജനുവരി 20ന് ആരംഭിക്കുന്ന കേരള യാത്ര ഫെബ്രുവരി 9ന് തിരുവനന്തപുരത്ത് സമാപിക്കും. യാത്രയുടെ പേര് നേതൃത്വം വെളിപ്പെടുത്തിയിട്ടില്ല. ജനുവരി 5 മുതല്‍ 13വരെ 140 നിയോജക മണ്ഡലങ്ങളിലും പ്രവര്‍ത്തക സമ്മേളനം വിളിച്ചു ചേര്‍ക്കാനും യോഗത്തില്‍ തീരുമാനമായി. കേരളത്തിന്റെ വീക്ഷണ രേഖ തയ്യാറാക്കുന്നതിനായി വിദഗ്തരെ ഉള്‍പ്പടുത്തി സമിതി രൂപീകരിക്കും. ഇരു മുന്നണികള്‍ക്കുമെതിരെ കുറ്റപത്രം തയ്യാറാക്കി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.
തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി നിയോജക മണ്ഡലങ്ങളില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരെ കണ്ടെത്തും. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ തന്നെയാണ് മത്സരിക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയെയും അച്ചടക്ക സമിതിയെയും നിയോഗിക്കാനുള്ള ചുമതല പാര്‍ട്ടി അധ്യക്ഷന് നല്‍കുന്ന പ്രമേയവും ജനറല്‍ കൗണ്‍സില്‍ പാസാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























