നഷ്ടപ്പെട്ട മാല കണ്ടെത്താനും ഫയര്‍ഫോഴ്സ്

കോടഞ്ചേരി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ നഷ്ടപ്പെട്ട സ്വര്‍ണമാല കണ്ടെത്താനുള്ള നിയോഗവും ഫയര്‍ഫോഴ്‌സിന്. കൊടുവള്ളി സ്വദേശിയുടെ ഏഴുപവന്റെ സ്വര്‍ണമാലയാണ് ബുധനാഴ്ച രാവിലെ നഷ്ടപ്പെട്ടത്.
മാല ഏഴുപവനായതിനാലും ഉടമ ഉന്നതബന്ധമുള്ളയാള്‍ ആയതിനാലുമാണ് ഫയര്‍ഫോഴ്‌സിനു തെരച്ചില്‍ നടത്തേണ്ടി വന്നത്.
ജില്ലയില്‍ ജലഅപകടങ്ങള്‍ നേരിടുന്നതിനു പ്രത്യേക പരിശീലനം ലഭിച്ച മീഞ്ചന്ത സ്‌റ്റേഷനിലെ സേനാംഗങ്ങളെ ഉപയോഗിച്ചായിരുന്നു തെരച്ചില്‍. ഫയര്‍ഫോഴ്‌സ് സംഘം രാവിലെ മുതല്‍ വൈകുന്നേരം വരെ മുങ്ങിത്തപ്പിയിട്ടും മാല കിട്ടിയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























