ശമ്പള പരിഷ്‌ക്കരണ കമ്മിഷന്റെ രണ്ടാം റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

ശമ്പള പരിഷ്‌ക്കരണ കമ്മിഷന്റെ രണ്ടാം റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. ഭരണരംഗത്ത് വരുത്തേണ്ട നവീകരണം, മാറ്റങ്ങള്‍ എന്നിവയാണ് പ്രധാനമായും റിപ്പോര്‍ട്ടില്‍ ഉണ്ടാകുക.
ജസ്റ്റിസ് സി.എന്‍,രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ സമിതിയുടെ ആദ്യര്‍പ്പോര്‍ട്ട് നേരത്തെ സര്‍ക്കാരിന് നല്‍കിയിരുന്നു. ജീവനക്കാരുടെ അടിസ്ഥാന ശമ്പളം ഇരട്ടിയിലേറെ വര്‍ദ്ധിപ്പിക്കാനും പെന്‍ഷന്‍പ്രായം 58ആയി ഉയര്‍ത്താനുമാണ് ആദ്യറിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തത്. ഇത് മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലാണ്.
അവധി ദിവസങ്ങള്‍ കുറച്ച് തൊഴില്‍ ദിനങ്ങള്‍ കൂട്ടണം, സംഘടനാ പ്രവര്‍ത്തനം ഓഫീസ് സമയത്ത് പാടില്ല, സ്‌കൂളുകളില്‍ പഠന ദിവസങ്ങള്‍ കൂട്ടണം , യുവജനോത്സവം അവധിക്കാലത്ത് സംഘടിപ്പിക്കണം എന്നീ നിര്‍ദ്ദേശങ്ങള്‍ രണ്ടാം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുമെന്നാണ് കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























