2015 വിട പറയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; നന്മയും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവര്‍ഷമാകണമേ എന്ന പ്രാര്‍ത്ഥനയില്‍ ലോകമെമ്പാടും പുതുവര്‍ഷത്തെ വരവേല്ക്കാന്‍ ഒരുങ്ങി കഴിഞ്ഞു

2015നോട് വിട പറയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. സന്തോഷവും സമാധാനവും നിറഞ്ഞ പുതുവര്‍ഷമാകണമേ എന്ന പ്രാര്‍ത്ഥനയില്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ പുതുവര്‍ഷത്തെ വരവേല്ക്കാന്‍ ഒരുങ്ങുന്നു. വൈവിധ്യമാര്‍ന്ന പരിപാടികളാണ് 2016 നെ സ്വാഗതം ചെയ്യാനായി ലോകം മുഴുവന്‍ സംഘടിപ്പിച്ചിരിക്കുന്നത്.
പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷം പടികടന്നെത്താന്‍ ഇനി കുറച്ചുസമയം മാത്രം. മ്യൂണിക്കും സിഡ്‌നിയും ബീജിംഗുമടക്കം ലോകത്തെ പ്രമുഖ നഗരങ്ങളെല്ലാം ഒരുക്കങ്ങള്‍ തകൃതിയാക്കുകയാണ്. ഏറ്റവും വലിയ പുതുവര്‍ഷം ആഘോഷം നട്കകുന്ന ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയര്‍ സ്വര്‍ണ്ണ പ്രഭയില്‍ കുളിച്ചു നില്‍ക്കുകയാണ്.
പ്രസിദ്ധമായ കോപ്പകബാന ബീച്ചായിരിക്കും ലാറ്റിന്‍ അമേരിക്കയിലെ പുതുവര്‍ഷആഘോഷങ്ങളുടെ കേന്ദ്രം കരിമരുന്ന് പ്രയോഗം വര്‍ണ്ണാഭമാക്കിയായിരിക്കും പുതുവര്‍ഷത്തെ വരവേല്ക്കുക.
ചോക്ലേറ്റ് മരങ്ങള്‍ ഉണ്ടാക്കുന്നവര്‍, ക്ലോക്കിലെ 12 മണിക്കൊപ്പം സെല്‍ഫിയും ഗ്രൂഫിയും എടുക്കുന്നവര്‍, തിന്മയുടെ പ്രതീകങ്ങളെ പുതുവത്സര രാത്രിയില്‍ കത്തിക്കുന്നവര്‍, പരമ്പരാഗതവും പുതിയതുമായ ആഘോഷങ്ങളും ആചാരങ്ങളുമായി ലോകം കാത്തിരിക്കുന്നു.
പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാകും പുതുവര്‍ഷം ആദ്യമെത്തുക. തൊട്ടുപിന്നാലെ ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, റഷ്യ ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും പുത്തന്‍ കലണ്ടര്‍ തൂക്കും. കേരളവും 2016 നെ വരവേല്ക്കാന്‍ ഒരുങ്ങി കഴിഞ്ഞു. ശക്തമായ സുരക്ഷയൊരുത്തി പോലീസും രംഗത്തുണ്ട്.
ഇവിടത്തെ പോലെ തന്നെ ഗള്‍ഫ് നാടുകളില്‍ പുതുവര്‍ഷത്തെ വരവേല്ക്കാനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കികഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























