വന്ദേ ഭാരത് അടക്കമുള്ള പുതിയ ട്രെയിനുകൾ കൃത്യ സമയത്ത് ഓടുന്നതിനായി കേരളത്തിലെ മറ്റ് പ്രധാന ട്രെയിനുകൾ റെയിൽവേ മനഃപൂർവം വൈകിപ്പിക്കുന്നു; പ്രതിഷേധവുമായി യാത്രക്കാർ

കുറച്ച് ദിവസങ്ങളായി ഉയരുന്ന ഒരു പരാതിയാണ് വന്ദേഭാരതിന് കടന്നു പോകാനായി മറ്റുട്രെയിനുകൾ പിടിച്ചിടുന്നതിനാൽ അതിലെ യാത്രക്കാർ ദുരിതം നേരിടുന്നത്. ഇപ്പോൾ ഇതാ ഈ സംഭവത്തിൽ യാത്രക്കാർ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്. ആലപ്പുഴ വഴിയുളള യാത്രക്കാരാണ് പ്രതിഷേധക്കാർ. 'ദുരിതമീ യാത്ര' എന്നെഴുതിയ ബാഡ്ജ് ഒക്കെ ധരിച്ച് യാത്രക്കാർ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയത്.
യാത്രക്കാരുടെ ഉന്നയിക്കുന്ന പ്രധാന പരാതി, വന്ദേ ഭാരത് അടക്കമുള്ള പുതിയ ട്രെയിനുകൾ കൃത്യ സമയത്ത് ഓടുന്നതിനായി കേരളത്തിലെ മറ്റ് പ്രധാന ട്രെയിനുകൾ റെയിൽവേ മനഃപൂർവം വൈകിപ്പിക്കുന്നുവെന്നാണ്. പെട്ടെന്നുള്ള പുനഃക്രമീകരണങ്ങൾ സ്ഥിരം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി വർധിക്കുന്നു.വന്ദേ ഭാരതിനായി 45 മിനിട്ടോളം , ഇന്റർസിറ്റി, പാലരുവി, രാജധാനി, ഏറനാട് തുടങ്ങിയ ട്രെയിനുകൾ വൈകിപ്പിക്കുന്നതായാണ് യാത്രക്കാർ ഉന്നയിക്കുന്ന പരാതി.
5.05ന് യാത്ര തുടങ്ങേണ്ടുന്ന വേണാട് 5.25ന് പുനഃക്രമീകരിച്ചു . ഇതോടെ തിരുവനന്തപുരത്ത് യാത്രക്കാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു . എറണാകുളത്ത് നിന്ന് വൈകിട്ട് 6.05ന് യാത്ര തിരിക്കുന്ന കായംകുളം എക്‌സ്‌പ്രസ് അടുത്തിടെയായി 40 മിനിട്ടോളം വൈകിപ്പിക്കുകയാണ് .
ജനശതാബ്‌ദി, നാഗർകോവിൽ-കോട്ടയം പാസഞ്ചർ എന്നിവയും വൈകിയോടുന്നു. റെയിൽവേ ഉന്നയിക്കുന്ന വാദം, അറ്റകുറ്റപ്പണികൾ കാരണമാണ് ട്രെയിനുകൾ വൈകുന്നതാണെന്നാണ് .ട്രെയിനുകൾ വൈകിയോടുന്നതിനാൽ മറ്റ് ട്രെയിനുകളിൽ തിരക്ക് വർധിക്കുന്നതായും പരാതി ശക്തമാകുകയാണ്.
https://www.facebook.com/Malayalivartha


























