നോർത്ത് ബ്ലോക്കിൽ നിലവിളിച്ച് പിണറായി..ആവശ്യം മന്ത്രി രാജൻ തള്ളി...കളിച്ചാൽ മന്ത്രിസഭ മറിക്കുമെന്ന് സി പി ഐ

സർക്കാരിൽ പിടിവിട്ട് പിണറായി. മൂന്നാർ ദൗത്യം നടപ്പാക്കുന്നത് സാവധാനം മതിയെന്ന മുഖ്യമന്ത്രിയുടെ ആവശ്യം മന്ത്രി രാജൻ തള്ളിയതായി ചില മുതിർന്ന സി പിഐ നേതാക്കൾ പറഞ്ഞു.
ദൗത്യം അട്ടിമറിച്ചാൽ സി പി ഐ ഇടതു മുന്നണി വിടുമെന്നാണ് ഭീഷണി. എങ്കിൽ സി പി ഐ മന്ത്രിമാർ മന്ത്രിസഭയിൽ നിന്നും രാജിവയ്ക്കുമത്രേ . മൂന്നാറിന്റെ പേരിൽ ഇടതുമുന്നണിയിൽ ആശയക്കുഴപ്പം വർധിക്കുകയാണ്. സി പി ഐ ക്കെതിരെ കേരള കോൺഗ്രസ് എമ്മും എം.വി. ശ്രേയാംസ്കുമാറും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. മുന്നണിയെ ബുദ്ധിമുട്ടിലാക്കാൻ വേണ്ടിയാണ് സി പി ഐ മൂന്നാർ ഓപ്പറേഷൻ തുടങ്ങിയതെന്നാണ് മുന്നണിക്കുള്ളിലെ ചർച്ചകൾ. വി എസിന്റെ നൂറാം ജന്മദിനത്തോട് അനുബന്ധിച്ച് സി പി ഐ നടത്തുന്ന കബളിപ്പിക്കലാണ് മൂന്നാർ ഓപ്പറേഷനെന്ന് സി പി എം കരുതുന്നു.
മൂന്നാറിൽ സി പി എം നയങ്ങൾക്കെതിരെ നിന്നാൽ സി പി ഐയെ സി പി എം വഴിയിൽ തടയും. റവന്യൂമന്ത്രി കെ രാജനും സി പി ഐ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനും ചേർന്ന് വി എസിന്റെ നൂറാം പിറന്നാളിൽ മൂന്നാർ ദൗത്യം കൊഴുപ്പിക്കുമ്പോൾ സി പി ഐയെ പരസ്യമായി എതിർക്കാൻ സി പി എം തീരുമാനിച്ചു. വൻ പ്രതിസന്ധിയാണ് മുന്നണി നേരിടാൻ പോകുന്നത്.
സി പി ഐ വൻകിട റിസോർട്ടുകാരിൽ നിന്ന് പിരിവിന് വേണ്ടിയാണ് മൂന്നാർ ഓപ്പറേഷൻ തുടങ്ങിയതെന്ന് ഇടുക്കിയിലെ സി പി എം നേതാക്കൾ പറയുന്നു. സി പി ഐ ആസ്ഥാനത്തിന്റെ നിർമ്മാണം തിരുവനന്തപുരത്ത് നടക്കുകയാണ്. ഇതിന് കോടികൾ വേണമത്രേ.
ദൗത്യസംഘം മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തില്ലെന്നും വന്‍കിട കയ്യേറ്റക്കാരെ ഒഴിപ്പിക്കുമെന്നും സിപിഐ ഇടുക്കി മുന്‍ ജില്ല സെക്രട്ടറി കെ.കെ. ശിവരാമന്‍ പറഞ്ഞു. എന്നാൽ മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തുമെന്നും ഇതുസംബന്ധിച്ച് ഇടുക്കി ജില്ലാ കളക്ടറുടെ ഉറപ്പു ലഭിച്ചെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ് വ്യക്തമാക്കിയിരുന്നു. സിവി വര്‍ഗീസിന്‍റെ പ്രസ്താവനക്കെതിരെ ആയിരുന്നു കെ കെ ശിവരാമന്റെ പ്രതികരണം. ഇത് സിപിഎമ്മും സിപിഐയും ഉള്‍പ്പെടുന്ന മുന്നണിയുടെ നയമാണെന്നും കെ കെ ശിവരാമന്‍ പറഞ്ഞു. ഒഴിപ്പിക്കരുതെന്ന് പറഞ്ഞ് ജില്ലാ കളക്ടറെ ആരും വിളിച്ചിട്ടില്ല. അങ്ങനെ വിളിച്ചിട്ട് കാര്യമില്ലെന്നും ശിവരാമൻ വ്യക്തമാക്കി.
ജില്ലാ കളക്ടറെ നിയമിക്കുന്നത് റവന്യുമന്ത്രിയാണ്. അടുത്ത കാലത്തായി ജില്ലാ കളക്ടറുടെ നിയമനം റവന്യു മന്ത്രി കെ. രാജൻ നേരിട്ടാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ താത്പര്യം അടുത്ത കാലത്തായി നോക്കാറില്ല. മുഖ്യമന്ത്രിയുമായി മന്ത്രി ആശയ വിനിമയം നടത്തുന്നത് തന്നെ കുറവാണ്.
ഒഴിപ്പിക്കൽ വിവരം റവന്യൂ മന്ത്രി രാവിലെ പരസ്യമായി പറഞ്ഞതാണെന്നും ശിവരാമൻ പറഞ്ഞു. റവന്യൂമന്ത്രി പറഞ്ഞതാണ് കളക്ടർ അനുസരിക്കുക. മൂന്നാർ മേഖലയിലെ മുഴുവൻ കയ്യേറ്റവുമൊഴുപ്പിക്കാൻ ദൗത്യസംഘത്തിന് സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ട്. കയ്യേറ്റം ഒഴിപ്പിക്കുക എന്നത് ഇടതുപക്ഷ നയമാണ്. കയ്യേറ്റക്കാരെ കുടിയേറ്റക്കാരായ ചിത്രീകരിക്കേണ്ട ആവശ്യമില്ലെന്നും അഞ്ചരയേക്കർ ഭൂമി കയ്യേറി കൈവശം വെച്ചയാൾ കുടിയേറ്റ കർഷകനാണെന്ന് തോന്നുന്നില്ലെന്നും ശിവരാമൻ കൂട്ടിച്ചേർത്തു.പിണറായി മന്ത്രിസഭയിൽ വെറുമൊരു റവന്യുമന്ത്രിയായ മന്ത്രി രാജനാണ് കളക്ടറെ അനുസരിപ്പിക്കുന്നതെന്ന് സി പി ഐ നേതാവ് പറയുമ്പോൾ മാറിയ കാലം മുന്നിലെത്തുന്നു.
മന്ത്രിയുമായി കളക്ടർ നിരന്തരമായി ആശയവിനിമയം നടത്തുന്നുണ്ട്.
കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കുമെന്ന ഉറപ്പ് നല്‍കിയിട്ടില്ലെന്നും ദൗത്യം തുടരുമെന്നും ഇടുക്കി ജില്ലാ കളക്ടർ പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ നേരത്തെ സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണിയും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു സിവി വര്‍ഗീസിന്‍റെ പ്രതികരണം.
മൂന്നാറില്‍ ന്യായമായി കൃഷി ചെയ്യുന്നവരെ ഒഴിപ്പിക്കരുതെന്നാണ് നേരത്തെ സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണി വ്യക്തമാക്കിയത്. ആനയിറങ്കൽ - ചിന്നക്കനാൽ മേഖലയിൽ കൈയേറ്റങ്ങൾ ഒഴിയാൻ നോട്ടീസ് കിട്ടിയവർ അവരുടെ ഭൂമി നിയമപരമെങ്കിൽ കോടതിയിൽ പോകണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. റവന്യൂ വകുപ്പിന്‍റെ ഇപ്പോഴത്തെ നടപടിയെ സ്വാഗതം ചെയ്യുന്നില്ലെന്നും ഉദ്യോഗസ്ഥർക്ക് അവിടെയിരുന്ന് ഓരോന്ന് ചെയ്താൽ മതിയെന്നും പറഞ്ഞ അദ്ദേഹം കൈയ്യേറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കി.
മൂന്നാറിലേക്ക് കുടിയേറിയവരെ കൈയ്യേറ്റക്കാരെന്ന് വിളിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദൗത്യ സംഘം കൈയേറ്റം ഒഴിപ്പിക്കുന്നതിന് മുമ്പ് കാൻസൽ ചെയ്ത പട്ടയം അടക്കം കൊടുക്കാൻ തയ്യാറാകണം. അല്ലാതുള്ള നടപടികൾ ശുദ്ധ അസംബന്ധമാണെന്നും എംഎം മണി വിമർശിച്ചിരുന്നു. ഒരു ഭാഗത്ത് കയ്യേറ്റം ഒഴിപ്പിക്കാനുളള നടപടി റവന്യു വകുപ്പ് തുടരുന്നതിനിടെയാണ് എതിര്‍പ്പുമായി സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ വീണ്ടും ചര്‍ച്ചയാകുമ്പോഴാണ് വിഎസിന്‍റെ നൂറാം ജന്‍മദിനം എത്തുന്നത്. ഭൂമി കയ്യേറ്റക്കാര്‍ക്കെതിരെ അതുവരെ കാണാത്ത നടപടികള്‍ക്കായിരുന്നു വിഎസ് സര്‍ക്കാര്‍ തുടക്കമിട്ടത്. എന്നാല്‍ സിപിഐ നേതൃത്വവും സിപിഎമ്മിലെ ഔദ്യോഗിക പക്ഷവും ഒത്തുചേര്‍ന്നാണ് ദൗത്യം അട്ടിമറിച്ചതെന്ന് ദൗത്യ സംഘത്തലവനായിരുന്ന കെ സുരേഷ് കുമാര്‍ വെളിപ്പെടുത്തി. സിപിഐയില്‍ നിന്നാണ് വിഎസിന് ഏറ്റവും സമ്മര്‍ദ്ദം നേരിടേണ്ടി വന്നതെന്നും സുരേഷ് കുമാര്‍ പറഞ്ഞു.ഇപ്പോൾ ഇതേ സി പി ഐയാണ് പിണറായിയെ വെള്ളത്തിലാക്കിയത്.
നിരവധി വിഷയങ്ങള്‍ വിഎസ് ഏറ്റെടുത്തിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയായിരിക്കെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനും നടത്തിയ ദൗത്യത്തിന് പ്രാധാന്യമേറെയുണ്ട്. കേവലം 28 ദിവസം കൊണ്ട് 92 അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുകയും 16000ത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറ്റക്കാരില്‍ നിന്ന് തിരിച്ചു പിടിക്കുകയും ചെയ്ത ആ ദൗത്യം ഒരു ഭരണാധികാരി എന്ന നിലയില്‍ വിഎസ് നടത്തിയ ഏറ്റവും ശക്തമായ ഇടപെടലായിരുന്നെങ്കിലും ദൗത്യം സംബന്ധിച്ച തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും ഇപ്പോഴും ബാക്കിയാണ്. നിയമലംഘകരെ കയ്യാമം വച്ച് തെരവിലൂടെ നടത്തിക്കുമെന്ന് കേരളത്തിന് വാക്ക് നല്‍കിയ വി.എസ് അതിന് തുനിഞ്ഞിറങ്ങുന്നതായിരുന്നു മൂന്നാറില്‍ കണ്ടത്.
റവന്യൂ വകുപ്പിനെ കാഴ്ചക്കാരാക്കി മൂന്നാറിലെ ഭൂമികയ്യേറ്റം ഒഴിപ്പിക്കാന്‍ വിഎസ് പ്രത്യേക ദൗത്യ സംഘത്തിന് രൂപം നല്‍കി. സുരേഷ് കുമാരും രാജു നാരായണ സ്വാമിയും ഋഷിരാജ് സിംഗും അടങ്ങുന്ന വിഎസിന്‍റെ പൂച്ചകള്‍ നന്നായി പണിഞ്ഞപ്പോൾ വന്‍കിടക്കാര്‍ നടുങ്ങി. അന്നോളം കണ്ട് ശീലിച്ച ഒഴിപ്പിക്കല്‍ നാടകങ്ങള്‍ക്ക് പകരം നിയമം ലംഘിച്ചും കയ്യേറിയും നിര്‍മിച്ചതന്ന് കണ്ട കെട്ടിടങ്ങള്‍ സംഘം ഒന്നൊന്നായി പൊളിച്ചടുക്കി. 28 ദിവസം കൊണ്ട് 92 അനധികൃത കെട്ടിടങ്ങള്‍ പൊളിത്തു നീക്കിയ ദൗത്യ സംഘം 16000ത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറ്റക്കാരില്‍ നിന്ന് തിരിച്ചു പിടിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഭൂമി കയ്യേറിയാല്‍ അതൊഴിപ്പിക്കാന്‍ നിലവിലുളള നിയമങ്ങള്‍ തന്നെ ധാരാളമെന്ന് പൊതുസമൂഹത്തെ ബോധിപ്പിച്ച സംഭവം കൂടിയായി മാറി അത്. മൂന്നാറിന്‍റെ ചുവടുപിടിച്ച് കേരളം അങ്ങോളം ഇങ്ങളോ കയ്യേറ്റം ഒഴിപ്പിക്കാനുളള നീക്കങ്ങും തുടങ്ങി.
എന്നാല്‍ പൊടുന്നനെയാണ് കയ്യേറ്റമൊഴിപ്പിക്കലിന് കടിഞ്ഞാണ്‍ വീണത്. ഇതിന്‍റെ മുന്നില്‍ നിന്നത് സിപിഐയിലെ ഒരു വിഭാഗവും പിന്തുണ നല്‍കിയത് സിപിഎമ്മിലെ ഔദ്യോഗിക പക്ഷവുമായിരുന്നെന്നാണ് ദൗത്യ സംഘത്തലവനായ സുരേഷ് കുമാര്‍ പറയുന്നത്. സിപിഐയില്‍ നിന്നുളള സമ്മര്‍ദ്ദത്തെക്കുറിച്ച് വിസഎസ് തന്നെ തന്നോട് പറഞ്ഞിരുന്നതായും സുരേഷ് കുമാര്‍ പറഞ്ഞു. ദൗത്യം പരാജയപ്പെടുത്തുന്നതിന് സിപിഐയും സിപിഎമ്മിന്‍റെ ഔദ്യോഗിക പക്ഷവും സംയുക്തമായി ശ്രമിച്ചു. അതിന്‍റെ രാഷ്ട്രീയ സമ്മര്‍ദം മുഖ്യമന്ത്രിയെന്ന നിലയില്‍ വി.എസിനായിരുന്നു. സമ്മര്‍ദമുള്ളതിനാലായിരിക്കണം ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടതെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
എന്നാല്‍, സിപിഐ തീരുമാനിച്ച മൂന്നാര്‍ ദൗത്യം വി.എസ് പിന്നീട് ഏറ്റെടുക്കുകയായിരുന്നെന്നാണ് സിപിഐ നേതാവും മുന്‍ റവന്യൂ മന്ത്രിയുമായ കെ ഇ ഇസ്മയീല്‍ പറയുന്നത്. കയ്യേറ്റം ഒഴിപ്പിക്കാന്‍ സമിതിയുണ്ടാക്കി. ആ സമിതിയാണ് ആ കയ്യേറ്റത്തെ തുരങ്കം വെച്ചത്. ആദ്യമായി ഒഴിപ്പിക്കാന്‍ ശ്രമിച്ചത് സിപിഐയുടെ ഓഫീസാണെന്നും കെ ഇ ഇസ്മായിൽ പറഞ്ഞു. തര്‍ക്കങ്ങളിങ്ങനെ തുടരുമ്പോഴും ഒന്നര പതിറ്റാണ്ടിനുശേഷം ഇപ്പോള്‍ വീണ്ടും ദൗത്യസംഘത്തെ അയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അന്നത്തെ വി.എസിന്‍റെ നിലപാടുകളെ ശരിവെക്കുന്നതാണ്.
വന്‍കിട കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ രാജന്‍ ആവർത്തിക്കുന്നത് സി പിഎമ്മിനെ പ്രതികൂട്ടിലാക്കാനാണ്. കുടിയേറ്റവും കയ്യേറ്റവും രണ്ടായി കാണുമെന്നും അഞ്ച് സെന്‍റില്‍ കുറവുള്ളവരെ ഒഴിപ്പിക്കിലല്ല സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. മൂന്നാർ ദൗത്യത്തിന് സംസ്ഥാനത്തിന് മുന്നില്‍ മുൻ മാതൃകകൾ ഇല്ല. ജെസിബികളും കരിമ്പൂച്ചകളുമാണ് ദൗത്യത്തിന്റെ മുഖ മുദ്ര എന്ന് ആരും തെറ്റിദ്ധരിക്കേണ്ടെന്ന് കെ രാജന്‍ പ്രതികരിച്ചു. ഇത് വി എസിനുള്ള താങ്ങായിരുന്നു.
കയ്യേറ്റം ഒഴിപ്പിക്കലില്‍ രാഷ്ട്രീയമായ എതിർപ്പുകൾ ഉൾപ്പെടെ ഉണ്ടായേക്കാം. പക്ഷേ, സര്‍ക്കാര്‍ നടപടിയുമായി മുന്നോട്ട് പോകുമെന്ന് റവന്യു മന്ത്രി വ്യക്തമാക്കി. കയ്യേറ്റവും കുടിയേറ്റവും സര്‍ക്കാര്‍ ഒരുപോലെ കാണില്ല. സാധാരണ ജനങ്ങളുടെ ജീവിതത്തിന് ഒരുവിധത്തിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ലക്ഷ്യത്തിലില്ല. ഹൈക്കോടതി വിധി മാത്രമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സർക്കാരിന് യാതൊരു ധൃതിയുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. സിപിഎം നേതാവ് എം എം മണിയുടെ പരാമർശത്തില്‍ തൽക്കാലം മറുപടി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഇടുക്കിയില്‍ കൂടുതല്‍ കയ്യേറ്റമൊഴിപ്പിക്കാൻ റവന്യു വകുപ്പ് തുടങ്ങി. ആനവിരട്ടി വില്ലേജിൽ 224.21 ഏക്കർ ഭൂമി തിരിച്ച് പിടിച്ചു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹൈക്കോടതി സർക്കാര്‍ ഭൂമിയെന്ന് വിധിച്ചതിനെതിരെ ഉടമകളായ വർക്കി മാത്യുവും സംഘവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീല്‍ പരിഗണിച്ച കോടതി വാദം കേട്ട ശേഷം ഒക്ടോബര്‍ 6 ന് തള്ളി. ഇതുമായി ബന്ധപെട്ട മുഴുവന്‍ അപ്പിലുകളും തള്ളി കൊണ്ട് ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാനായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഇതേ തുടർന്നാണ് ദേവികുളം തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം ഇതിലെ കെട്ടിടവും അനുബന്ധ ഭൂമിയും സീല്‍ വെച്ച് സര്‍ക്കാർ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചത്. ആനവിരട്ടി വില്ലേജിലെ റീസർവ്വേ ബ്ലോക്ക് 12 ൽ സർവ്വ 12, 13, 14, 15, 16 എന്നിവയിൽപ്പെട്ട ഭൂമിയാണ് ഏറ്റെടുത്തത്.
https://www.facebook.com/Malayalivartha


























