കേരളത്തിലെ സിപിഎമ്മിന് ബിജെപിയുമായി അവിഹിത ബന്ധം ഉണ്ട്;ദേവഗൗഡയുടെ വെളിപ്പെടുത്തലില്‍ പിണറായിയെ കുടഞ്ഞ് വിഡി സതീശന്‍,കവലയില്‍ ബിജെപിക്കേതിരെ പ്രസംഗിക്കും അടുക്കളയില്‍ അവരുടെ തോളില്‍ കയ്യിടും,BJP-CPM അന്തര്‍ദ്ധാര സജീവമെന്ന് പരിഹാസം

ദേവഗൗഡയുടെ വെളിപ്പെടുത്തല്‍ ഗുരുതരം, തൃശ്ശൂര്‍ സീറ്റില്‍ CPM-BJP സെറ്റില്‍മെന്റിന് നീക്കം. പിണറായി വിജയനെ എടുത്ത് അലക്കാനുള്ള വക കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് പ്രതിപക്ഷം. വിഡി സതീശന്‍ പിണറായിയെ എടുത്തിട്ട് കുടയുന്നു. കേരളത്തിലെ സര്‍ക്കാരിനെ ബിജെപി ഭയപ്പെടുത്തി വിരല്‍ത്തുമ്പില്‍ നിര്‍ത്തിയിരിക്കുകയാണ്. തൃശ്ശൂരില്‍ നടക്കുന്ന ഇ.ഡി അന്വേഷണവും ഇപ്പോള്‍ സെറ്റില്‍മെന്റിലേക്ക് പോയ്‌ക്കൊണ്ടിരിക്കുകയാണ്. അവസാനം തൃശ്ശൂര്‍ സീറ്റില്‍ ഒരു സെറ്റില്‍മെന്റ് ഉണ്ടാകുന്ന അവസ്ഥയിലേക്ക് പോകുമോ എന്ന് ഞങ്ങള്‍ ഭയപ്പെടുന്നെന്നും സതീശന്‍ പറഞ്ഞു.
ദേവഗൗഡയുടെ വെളിപ്പെടുത്തല്‍ ഗുരുതരമാണ്. എന്‍ഡിഎ മുന്നണിയുടെ ഭാഗമായ പാര്‍ട്ടിയുടെ പ്രതിനിധി, എല്‍ഡിഎഫ് സര്‍ക്കാരില്‍ ഇരിക്കുന്നതിനെതിരേ ഞങ്ങള്‍ പ്രതികരിച്ചു. എന്നിട്ടും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. ബിജെപിയുമായി അവിഹിത ബന്ധം കേരളത്തിലെ സിപിഎമ്മിനുണ്ട് എന്ന ഞങ്ങളുടെ ആക്ഷേപത്തിന് അടവരയിടുന്ന കാര്യമാണ് ദേവഗൗഡയുടെ വെളിപ്പെടുത്തല്‍. എല്‍ഡിഎഫിന്റെ തുടര്‍ ഭരണത്തിന് കാരണമായതും ഈ കൂട്ടുകെട്ടാണെന്നും സതീശന്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ സുധാകരനും കൊടുത്തു കണക്കിന്. കേന്ദ്ര ഏജന്‍സികള്‍ കൈയ്യാമം വെക്കുമെന്ന് ഭയന്ന് ബിജെപിയുടെ കാലുപിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തനിരൂപമാണ് മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ വാക്കുകളില്‍ക്കൂടി പുറത്തുവന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ തുടങ്ങിയ കേസുകളില്‍ കേന്ദ്രഏജന്‍സികള്‍ കൈയ്യാമംവെക്കുമെന്നാണ് അദ്ദേഹത്തിന്റെ ഭയം. ദേവഗൗഡ പറഞ്ഞതിലെ സത്യാവസ്ഥ എന്താണെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം. ബിജെപിക്കൊപ്പം ചേരുന്നതിന് പിണറായി പൂര്‍ണ സമ്മതം നല്‍കിയെന്ന് മുന്‍ പ്രധാനമന്ത്രി പറഞ്ഞത് കള്ളമാണെങ്കില്‍ അദ്ദേഹത്തിനെതിരേ കേസ് കൊടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
ബിജെപിയുടെ സഖ്യകക്ഷിയായ ജനതാദള്‍ എസിനെ ഇടതുമുന്നണിയിലും മന്ത്രിസഭയിലും പിണറായി വിജയന്‍ നിലനിര്‍ത്തിയിരിക്കുന്നത് ബിജെപിയിലേക്കുള്ള പാലമായാണെന്ന് സുധാകരന്‍ ആരോപിച്ചു. ലാവലിന്‍ കേസ് 35ലധികം തവണ മാറ്റിവെച്ചത് ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെയാണ്. കവലയില്‍ ബിജെപിക്കേതിരേ പ്രസംഗിക്കുകയും അടുക്കളയില്‍ അവരുടെ തോളില്‍ കയ്യിടുകയും ചെയ്യുന്ന പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. ബിജെപിക്കെതിരെയോ മോദിക്കെതിരെയോ ഒരക്ഷരം ഉരിയാടാനുള്ള തന്റേടം പിണറായിക്കില്ല. കേന്ദ്രം കേരളത്തിന് അര്‍ഹമായ ധനസഹായം പലവട്ടം നിഷേധിച്ചിട്ടും പ്രതിഷേധിക്കാനായില്ല.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുമറിച്ച് പിണറായിയെ അധികാരത്തിലേറ്റിയതിന്റെ നന്ദി സൂചകമായി ബിജെപി അധ്യക്ഷന്‍ പ്രതിയായ കൊടകര കുഴല്‍പ്പണക്കേസ് ഇ.ഡിക്കു വിടാതെ പിണറായി വിജയന്‍ ചവിട്ടിപ്പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ എസുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ തോല്‍പിക്കാനാണ് സിപിഎം ശ്രമിച്ചത്. എന്നാല്‍ അവര്‍ മൂന്നു തവണ ജയിച്ച ബംഗെപ്പള്ളിയില്‍ തോറ്റ് മൂന്നാം സ്ഥാനത്തുപോയപ്പോള്‍ കോണ്‍ഗ്രസാണ് അവിടെ ജയിച്ചത്. ജനാധിപത്യ വിശ്വാസികളെല്ലാം കോണ്‍ഗ്രസിന്റെ വിജയത്തിനുവേണ്ടി അഹോരാത്രം അധ്വാനിച്ചപ്പോള്‍ പിണറായിയും സംഘവും കോണ്‍ഗ്രസിനെ ക്ഷയിപ്പിച്ച് ബിജെപിയുടെ രഥമുരുട്ടാനാണ് ശ്രമിച്ചത്.
രാജ്യത്തെ ജനാധിപത്യ മതേതരശക്തികള്‍ 'ഇന്ത്യ' മുന്നണി രൂപവത്കരിച്ചപ്പോള്‍ അതിന്റെ ഏകോപന സമിതിയിലേക്ക് സിപിഎം കേന്ദ്രനേതൃത്വം പ്രതിനിധിയെ വിടാതിരുന്നത് പിണറായിയുടെ നിര്‍ദേശ പ്രകാരമാണ്. സിപിഎം എന്ന ദേശീയ കക്ഷിയുടെ മുകളില്‍ കേരള സിപിഎമ്മും അതിനു മുകളില്‍ കണ്ണൂര്‍ സിപിഎമ്മും അതിനെല്ലാം മുകളില്‍ പിണറായി വിജയനുമാണ്. രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളുടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്രബിന്ദു പിണറായി വിജയനാണെന്നും സുധാകരന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha


























