ഇടുക്കി കളക്ടറെ മാറ്റണേ...എംഎം മണിയുടെ കരച്ചില്‍;ഭൂമാഫിയകളുടെ മുട്ടിടിച്ച് തുടങ്ങി,സര്‍ക്കാരും സിപിഎമ്മും വാസതവത്തില്‍ പെട്ടു,സിപിഐ മന്ത്രി കിട്ടിയ അവസരം മുതലാക്കി,ആരേയും ഭയക്കാതെ ദൗത്യവുമായി കളക്ടര്‍ മുന്നോട്ട്

ഇടുക്കി കളക്ടറുടെ കസേര തെറുപ്പിക്കണം അല്ലെങ്കില്‍ നേതാക്കന്മാരുടെയൊക്കെ ഏലത്തോട്ടം വിയര്‍ക്കും. കൂടെ ഭൂമാഫിയകളുടെ കൗണ്ട് ഡൗണും തുടങ്ങി. ഇടുക്കി ജില്ലയിലെ സിപിഎം നേതൃത്വം ക്ലിഫ് ഹൗസില്‍ വന്ന് പെറ്റുകിടപ്പ് തുടങ്ങി. എങ്ങനെയെങ്കിലും ഇടുക്കി കളക്‌റെ ഒന്ന് മാറ്റി തരുമോയെന്നാണ് എംഎം മണിയും സിവി വര്‍ഗീസും ഉള്‍പ്പെടെ കരയുന്നത്. ഷീബ ജോര്‍ജ്ജിനെ അസഭ്യം പറഞ്ഞു അവര്‍ മൈന്റ് ചെയ്തില്ല വിരട്ടി നോക്കി എന്നിട്ടും പുല്ലുവില കൊടുത്തില്ല. പകരം കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് നേതാക്കന്മാര്‍ക്ക് മറുപടി കൊടുത്തു. ഇപ്പോള്‍ കളക്ടറെ മാറ്റൂ എന്ന് കൂട്ടക്കരച്ചില്‍.
ഇടുക്കി ജില്ലയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ പ്രത്യേക ദൗത്യ സംഘം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇടുക്കി കളക്ടറുടെ നേതൃത്വത്തിലാണ് ദൗത്യ സംഘം പ്രവര്‍ത്തിക്കുന്നത്. ഇടുക്കിയിലെ പ്രാദേശിക സിപിഎം ഘടകത്തിന്റെ കടുത്ത എതിര്‍പ്പിനിടെയാണ് റവന്യു വകുപ്പ് നടപടിയുമായ് മുന്നോട്ട് പോകുന്നത്. സിപിഎമ്മിനെ വെട്ടിലാക്കാന്‍ കൃത്യസമയത്ത് സിപിഐ കേറി കളിച്ചു. റവന്യു വകുപ്പ് കൈയ്യാളുന്നത് സിപിഐ മന്ത്രിയാണല്ലോ. കൈയ്യേറ്റം ഒഴിപ്പിക്കാന്‍ കോടതി ഉത്തരവ് ഉണ്ട് കളക്ടറെ മാറ്റില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്. ഇത് രണ്ടുമാണ് സിപിഐ മന്ത്രിയ്ക്കുള്ള കരുത്ത് എന്നാല്‍ ഇത് രണ്ടുമാണ് സിപിഎമ്മിന് ശനിദശയും. വാസതവത്തില്‍ പിണറായി വിജയന്റെ കൈ കെട്ടിയിടപ്പെട്ടു. കൈയ്യേറ്റം നിര്‍ത്തിവെക്കാന്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിക്കില്ല. അതിന്റെ കൂടെ തിരഞ്ഞെടുപ്പും അടുത്ത് വരുന്നു. കൈയ്യേറ്റം നിര്‍ത്തിവെച്ചാല്‍ ഇത് ഭൂമികള്‍ വെട്ടിപ്പിടിച്ച് വെച്ചിരിക്കുന്ന സിപിഎമ്മുകാരെ രക്ഷിക്കാനാണെന്ന ചര്‍ച്ചയ്ക്ക് വഴിവെക്കും. തിരഞ്ഞെടുപ്പില്‍ ഇത് സിപിഎമ്മിന് പണിയാകും. സര്‍ക്കാരും സിപിഎമ്മും വാസതവത്തില്‍ പെട്ടു. മന്ത്രി കെ രാജന്‍ അവസരം മുതലെടുത്ത് കളിച്ചു.
ദൗത്യസംഘത്തില്‍ കളക്ടറുടെ വിശ്വസ്തരാണ് ഉള്ളത്. കൂടാതെ ഭൂരേഖ തഹസില്‍ദാര്‍ അടക്കം രണ്ട് തസഹില്‍ദാറും സംഘത്തിലുണ്ട്. ഓരോ ആഴ്ചയിലും ദൗത്യ സംഘത്തിന്റെ പ്രവര്‍ത്തനം റവന്യു കമ്മീഷണറേറ്റ് വിലയിരുത്തും. റവന്യു വകുപ്പ് ജോയിന്റ് കമ്മീഷണര്‍ ഇത് പരിശോധിച്ച് ഉറപ്പാക്കണം. ദൗത്യ സംഘത്തിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് നല്‍കും. പ്രശ്‌നമുണ്ടായാല്‍ ഇടപെടാന്‍ ജില്ലാ പൊലീസ് മേധാവിക്കും കോടതി നിര്‍ദ്ദേശമുണ്ട്. ഇടുക്കിയിലെ കൈയേറ്റം ഒഴിപ്പിക്കലില്‍ സിപിഎമ്മിന്റെ ഇടപെടലിനെതിരെ നില്‍ക്കുന്ന വ്യക്തിയാണ് ഷീബ ജോര്‍ജ്. ഇടുക്കി ജില്ലയുടെ ആദ്യവനിതാ കലക്ടറാണ് ഷീബാ ജോര്‍ജ്. സാമൂഹ്യ നീതി വകുപ്പ് ഡയറക്‌റായി സേവനമനുഷ്ഠിച്ചു വരുന്നതിനിടെയാണ് ഇടുക്കി ജില്ലാ കലക്ടറായി നിയമിതയാത്.
ഇടുക്കി ഡെപ്യൂട്ടി കളക്ടര്‍, തിരുവനന്തപുരം ഐ എല്‍ ഡി എം ഡെപ്യൂട്ടി കളക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ കളക്ടറായി എത്തിയപ്പോള്‍ ഷീബയ്ക്ക് കരുത്തായി. ഇടുക്കിയിലെ കൈയേറ്റങ്ങള്‍ അക്കമിട്ട് നിരത്തി റിപ്പോര്‍ട്ടുണ്ടാക്കി. ഇതിന് ശേഷമാണ് രണ്ടാം ദൗത്യം. റവന്യൂ മന്ത്രി കെ രാജന്റെ പിന്തുണയും ഷീബാ ജോര്‍ജിന് കരുത്തായി. ഭൂമാഫിയകളുടെയൊക്കെ റിസോര്‍ട്ടും കെട്ടിടങ്ങളും സുഖവാസ കേന്ദ്രങ്ങളുടേയും കൃത്യമായ ലിസ്റ്റ് ഷീബയുടെ കൈകളിലുണ്ട്. 2021ലാണ് ഷീബ ഇടുക്കി കളക്ടറായി ചുമതലയേല്‍ക്കുന്നത്. അന്നുമുതലേ എംഎം മണിയുമായ് ഉരസലിലാണ്. കൈയ്യേറ്റത്തില്‍ കൈവെച്ചാല്‍ മണി ഇളകും. ആ ഇളക്കം ഇതോടെ ശകലം കുറഞ്ഞിട്ടുണ്ട്. ചിന്നക്കനാലിലും ആനയിറങ്കലിലുമൊക്കെ കേറിമേഞ്ഞു ദൗത്യസംഘം. മൂന്നാറില്‍ 300 ലേറെ കയ്യേറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും 70 ല്‍പരം കേസുകളിലാണ് അപ്പീല്‍ നിലവിലുള്ളതെന്നും ഇതു രണ്ടുമാസത്തിനകം തീര്‍പ്പാക്കുമെന്നും കലക്ടര്‍ നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു. ഇത് സിപിഎമ്മിനെ പൊളളിച്ചു. കളക്ടര്‍ക്ക് നേരെ കലിതുള്ളുകയായിരുന്നു എംഎം മണി. എന്നാല്‍ കോടതിയുടേയും റവന്യു വകുപ്പിന്റെയും പൂര്‍ണ പിന്തുണ ഷീബയ്ക്കുണ്ട്. ആരേയും ഭയക്കാതെ ദൗത്യവുമായി മുന്നോട്ട് പോകുകയാണ് കളക്ടര്‍.
https://www.facebook.com/Malayalivartha


























