വിഎസ്സിന് പിറന്നാള്‍ ആശംസ നേര്‍ന്ന പിണറായി എയറില്‍;കൂടെ നിന്ന് ആ മനുഷ്യന്റെ കാലുവാരിയിട്ട് ആശംസ,പാര്‍ട്ടി സെക്രട്ടറി ആക്കിയ വിഎസ്സിനിട്ട് തന്നെ പണിഞ്ഞു,മുഖ്യമന്ത്രി കസേരയ്ക്കും ആ മനുഷ്യനെ തേച്ചു,പിണറായി നിങ്ങളുടേത് എന്ത് ജന്മമാണ്

സിപിഎമ്മുകാരുടെയൊക്കെ പോസ്റ്റുകളില്‍ നിറയുന്നത് കണ്ണേ കരളേ വിഎസ്സേ എന്ന കുറിപ്പാണ്. ഉളുപ്പുണ്ടോ ഈ കൂട്ടത്തിന് പിന്നില്‍ നിന്ന് കുത്തിയിട്ട് കൊണ്ടുപോയി ആ മനുഷ്യന്റെ നെഞ്ചത്ത് റീത്ത് വെക്കുന്നത് പോലെയാണ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ആശംസ പോസ്റ്റുകള്‍. കൂടെ നിന്ന് ആ മനുഷ്യന്റെ കാലുവാരിയ ഐറ്റമാണ് പിണറായി വിജയന്‍. വെട്ടിനിരത്തിയിട്ട് വന്നുനിന്ന് വാചകമടിക്കുന്നു. വി.എസിന്റെ വലംകൈയായിരുന്നു തൊണ്ണൂറുകളില്‍ പിണറായി വിജയന്‍. വി.എസിന്റെ ഏറ്റവും വിശ്വസ്തന്‍ പിണറായി വിജയന് തന്നെയായിരുന്നു. മറുവശത്ത് ഇ.എം.എസ്.നമ്പൂതിരിപ്പാടും ഇ.കെ.നായനാരും അടങ്ങുന്ന മുതിര്‍ന്ന നേതാക്കളുടെ മറ്റൊരു ഗ്രൂപ്പും. 1998 സെപ്റ്റംബറില്‍ ചടയന്‍ ഗോവിന്ദന്‍ അന്തരിച്ചപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയനെ നിര്‍ദേശിച്ചത് വി.എസ്.അച്യുതാനന്ദനാണ്. ഒടുവില്‍ പിണറായി പാര്‍ട്ടി സെക്രട്ടറിയായി. പാര്‍ട്ടിയിലെ സീനിയോറിറ്റി പോലും കണക്കിലെടുക്കാതെയാണ് വി.എസ്. അക്കാലത്ത് പിണറായി വിജയന് അകമഴിഞ്ഞ പിന്തുണ നല്‍കിയത്.
പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായതിനു പിന്നാലെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. ജനങ്ങള്‍ക്കിടയില്‍ വി.എസിന് വലിയ പ്രതിച്ഛായ ഉണ്ടായത് പിണറായിയെചൊടിപ്പിച്ചു. പില്‍ക്കാലത്ത് ജനകീയ നേതാവ് എന്ന നിലയില്‍ വി.എസ്. കളം നിറഞ്ഞപ്പോള്‍ പാര്‍ട്ടിക്കുള്ളിലെ സ്വാധീനം കുറഞ്ഞുവന്നു. പാര്‍ട്ടിയില്‍ പിണറായി വിജയന്‍ കൂടുതല്‍ ശക്തനാകാന്‍ തുടങ്ങി. ഇതോടെ പിണറായിവിഎസ് ഭിന്നത കൂടുതല്‍ പരസ്യമായി. ലാവലിന്‍ കേസില്‍ പിണറായിക്കെതിരെ ശബ്ദമുയര്‍ത്തി വിഎസ്. എന്നാല്‍, അരയും തലയും മുറുക്കി പാര്‍ട്ടി പിണറായിയെ പ്രതിരോധിച്ചു. പാര്‍ട്ടി സമ്മേളനങ്ങളില്‍ വി.എസും പിണറായി വിജയനും ശക്തമായി ഏറ്റുമുട്ടി. 2008 ലെ കോട്ടയം സമ്മേളനത്തോടെ പാര്‍ട്ടി പൂര്‍ണമായും പിണറായിയുടെ വരുതിയിലായി. 2006 മുതല്‍ 2011 വരെ വി.എസ്. മുഖ്യമന്ത്രിയായിരുന്നെങ്കിലും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് തന്നെയായിരുന്നു പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ ആധിപത്യം.
2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രചാരണത്തിന്റെ ഭാഗമായി പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ കേരള യാത്ര നടത്തിയിരുന്നു. കേരളയാത്രയുടെ സമാപന പരിപാടിയില്‍ വി.എസ്. പങ്കെടുക്കുമോ എന്ന് സംശയമായി. പക്ഷേ, എല്ലാവരെയും ഞെട്ടിച്ച് ശംഖുമുഖത്തെ സമാപന വേദിയില്‍ വി.എസ്. എത്തി. എന്നാല്‍, വി.എസിനെതിരെ പിണറായി നടത്തിയ പ്രസംഗവും അതിനു വി.എസ്. നല്‍കിയ മറുപടിയും വന്‍ വിവാദമായി. 2016 തിരഞ്ഞെടുപ്പില്‍ വിഎസ്സിനെ കാണിച്ച് അധികാരത്തില്‍ കയറിയ പിണറായി ആ മനുഷ്യനെ ചവിട്ടിപ്പുറത്താക്കി. അധികാരം കിട്ടിയതോടെ പിണറായി ഭസ്മാസുരന്റെ രൂപമെടുത്തു. പിണറായി കാണിച്ച തൊട്ടിത്തരങ്ങളൊക്കെ വിഎസ് പൊതുമധ്യത്തില്‍ വിളിച്ച് പറഞ്ഞതാണ് മൂപ്പരെ ചൊടിപ്പിച്ചത്. കോര്‍പറേറ്റുകളുടെ കൂട്ടുപിടിച്ച് പിണറായി കേരളം തീറെഴുതി വില്‍ക്കുന്നത് ചോദ്യം ചെയ്തു. ഫാരിസ് അബൂബക്കറിനെ പോലെയുള്ള ബിസ്‌നസുകാരുമായ് പിണറായിക്കുള്ള ബന്ധം ചോദ്യം ചെയ്തു. വെറുക്കപ്പെട്ടവനെന്ന് വിഎസ് വിളിച്ചത് ഇതേ ഫാരിസിനെയാണ്. എന്നിട്ടും ഫാരിസിന് വേണ്ടി വിഎസ്സിനെ ഒതുക്കാന്‍ നാറിയ കളികളിച്ചു. കൈരളി ചാനലില്‍ വിഎസ്സിനെ വിമര്‍ശിച്ച് വാര്‍ത്ത വന്നു. വിഎസ്സിനെ ദ്രോഹിക്കാവുന്നതിന്റെ പരമാവധി ദ്രോഹിച്ചു. എന്നിട്ടിപ്പോള്‍ ആശംസ കുറിപ്പ്.
പിണറായി നിങ്ങള്‍ പിആര്‍ വര്‍ക് നടത്തി കെട്ടിപ്പൊക്കാന്‍ നോക്കുന്ന ജനകീയ നേതാവ് എന്ന പട്ടം അതൊരു കാലത്തും നിങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നില്ല. കാരണം ജനങ്ങളുടെ മനസ്സില്‍ ജനകീയ നേതാവ് എന്നും വിഎസ്സാണ്. പിആര്‍ വര്‍ക് നടത്തി കാട്ടിക്കൂട്ടുന്നതിനൊക്കെ കുമിളയുടെ പോലും ആയുസ്സില്ല. വിഎസ് പിആര്‍ വര്‍ക് നടത്തിയിട്ടല്ല ആ മനുഷ്യന്‍ ജനങ്ങള്‍ക്കിടയില്‍ നിന്ന് അവരില്‍ ഒരാളായി പ്രവര്‍ത്തിച്ചത് കൊണ്ട് ജനങ്ങള്‍ ഹൃദയംകൊണ്ട് വിളിച്ചതാണ് ജനകീയനെന്ന്.
https://www.facebook.com/Malayalivartha


























