ജെഡിഎസ് വഴി കേന്ദ്രത്തിലേക്ക് പിണറായി പാലമിട്ടു?;ഒരു വഴിക്കൂടെ ബിജെപിയെ തള്ളും മറുവഴിക്കൂടെ ചേര്‍ത്തുപിടിക്കും,ജെ.ഡി.എസിനെ പുറത്താക്കാന്‍ ഇടതുപക്ഷം തയ്യാറുണ്ടോ,പിണറായി നിങ്ങള്‍ക്ക് നട്ടെല്ലുണ്ടെങ്കില്‍ ദേവഗൗഡയെ വെല്ലുവിളിക്കൂ

പത്ത് വോട്ടിനും അധികാരത്തിനും വേണ്ടി ബിജെപിയുടെ കാലുനക്കുകയാണ് സിപിഎം. ഇക്കണക്കാണ് പോക്കെങ്കില്‍ കേരളത്തില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ താമര വിരിയും. കര്‍ണാടകത്തില്‍ ജെഡിഎസ് എന്‍ഡിഎയുമായ് സഖ്യമുണ്ടാക്കാന്‍ ഡബിള്‍ ബെല്ലടിച്ച പിണറായി കൂട്ടത്തിലുള്ള ജെഡിഎസ് സഖ്യത്തിനോട് എന്ത് നിലാട് സ്വീകരിക്കും. നിങ്ങളും ബിജെപിയുമായ് കൈകൊടുത്തോളൂ എന്ന് പറയുമോ. അതോ എന്‍ഡിഎ ചായ്വുള്ള പാര്‍ട്ടിയുടെ കൂട്ട് ഞങ്ങള്‍ക്ക് വേണ്ടായെന്ന് പറയാനുലഌനട്ടെല്ലുണ്ടോ. എന്‍.ഡി.എ. ഘടകകക്ഷിയായ ജെ.ഡി.എസിന് രാഷ്ട്രീയ സംരക്ഷണം നല്‍കി എല്‍.ഡി.എഫില്‍ ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്നത് സി.പി.എമ്മാണെന്ന് പ്രതിപക്ഷം നേരത്തെ പരിഹസിക്കുന്നതാണ്. അന്നെല്ലാം മൗനത്തിലിരിക്കും എന്നല്ലാതെ തിരിച്ചൊരക്ഷരം മിണ്ടിയിട്ടില്ല പിണറായി. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസുകള്‍ ഡെമോക്ലീസിന്റെ വാളുപോലെ തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ ജെ.ഡി.എസിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സി.പി.എം. നേതൃത്വം.
സംഘപരിവാര്‍ വിരുദ്ധ നിലപാടില്‍ അല്‍പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ ജെ.ഡി.എസിനെ എല്‍.ഡി.എഫില്‍നിന്ന് പുറത്താക്കണം. എന്‍.ഡി.എയ്‌ക്കൊപ്പം ചേര്‍ന്ന ജെ.ഡി.എസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കിയിട്ടുവേണം സി.പി.എം. നേതാക്കള്‍ സംഘപരിവാര്‍ വിരുദ്ധത സംസാരിക്കാന്‍. ഇതിനുള്ള ആര്‍ജവം കേരളത്തിലെ മുഖ്യമന്ത്രിക്കും സി.പി.എം. നേതൃത്വത്തിനും ഉണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചപ്പോഴും അണ്ണാക്കിലെ പിരിവെട്ടി നില്‍ക്കുകയായിരുന്നു.
ഇടതുമുന്നണി രണ്ടു വള്ളത്തില്‍ മുന്നോട്ടുപോകാനാകില്ലെന്ന് ജെ.ഡി.എസിനോട് വ്യക്തമാക്കി എന്നൊക്കെ ആയിരുന്നു ജെ.ഡി.എസ്. ദേശീയ നേതൃത്വം ബി.ജെ.പി. സഖ്യത്തില്‍ ചേര്‍ന്നതോടെ എല്‍ഡിഎഫ് പറഞ്ഞതെന്നായിരുന്നു അന്നത്തെ തള്ള്. കേരളത്തിലെ പാര്‍ട്ടി നേതാക്കളായ മന്ത്രി കൃഷ്ണന്‍കുട്ടി, മാത്യൂ ടി. തോമസ് എം.എല്‍.എ.എ. എന്നിവരോട് നിലപാട് അറിയിച്ചിട്ടുണ്ടെന്നും വീമ്പിളക്കിയിരുന്നു. എന്നാല്‍ തള്ള് മാത്രമേ നടന്നുള്ളു അതിനിടയ്ക്ക് കര്‍ണാടകയില്‍ പിണറായി ഡബിള്‍ ഗെയിം കളിച്ചതിന്റെ വിവരങ്ങളാണ് പുറത്ത് വരുന്നത്. തല്‍ക്കാലം ജെഡിഎസിനെ തള്ളിക്കളയാന്‍ സിപിഎമ്മിന് കഴിയില്ല. ജെഡിഎസ് തീരുമാനം മറിച്ചായാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ഭയം സി.പി.എമ്മിനുണ്ട്. അതുകൊണ്ട് ജെഡിഎസ് എന്‍ഡിയെ പക്ഷം ചേര്‍ന്ന് നിന്നാലും പിണറായി മൗനംപാലിക്കും.
വെറുതെയല്ല ചിലയിടത്ത് ചുവപ്പില്‍ ചെറുതായി കാവി കലര്‍ന്ന് തുടങ്ങിയത്. പിണറായി വിജയന്‍ ഒരുവഴിക്കൂടെ പച്ചയും മറ്റൊരു വഴിക്കൂടെ കാവിയും പുചത്ത് തുടങ്ങിയിട്ടുണ്ട്. അവസരത്തിന് അനുസരിച്ച് നിറം മാറ്റിപ്പിടിക്കും. അന്തര്‍ദ്ധാര സജീവമാണെന്ന് പറഞ്ഞത് വെറുതെയല്ല. മകള്‍ വീണയെ കുടുക്കുന്നത് മുതല്‍ കുടുംബത്തോട്ട് കേറി കേന്ദ്ര ഏജന്‍സികള്‍ക്ക് നിരങ്ങാനുള്ള വക ഒപ്പിച്ച് വെച്ചിട്ടുണ്ടല്ലോ. അതുകൊണ്ട് കേന്ദ്രത്തെ താങ്ങിയേ പറ്റൂ. കമ്ടില്ലേ പിണരായി തൊടില്ല മോദി മോദിയെ ഒരക്ഷരം പറയില്ല പിണറായി. അവര് മച്ചാന്മാരാണ്. കമ്യൂണിസത്തെ തീറെഴുതി വിറ്റാണ് പിണറായി കേരളം ഭരിക്കുന്നത്. കമ്യൂണിസ്റ്റ് ആശയങ്ങളും അതിന്റെ മൂല്യങ്ങളും എന്നോ തൂക്കിവിറ്റു. പക്കാ കോര്‍പറേറ്റാണ് പിണറായി പണത്തിനും പവറിനും വേണ്ടി ആരുടെ കാലുംനക്കും. ഈ പ്രസ്ഥാനത്തിന് വേണ്ടി ജീവന്‍ കളഞ്ഞ കുറേ മനുഷ്യരുണ്ട് ഈ പ്രസ്ഥാനത്തിന് വേണ്ടി ഇന്നും ജീവിക്കുന്ന കുറേ മനുഷ്യരുണ്ട് അവരെയൊക്കെ പച്ചയ്ക്ക് വഞ്ചിച്ചു. ടിപി ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് പിണരായി വിളിച്ചിട്ടുണ്ട്. പിണറായി നിങ്ങളാണ് കുലംകുത്തി.
https://www.facebook.com/Malayalivartha


























