ഷോളയാർ ചുങ്കത്ത് വിനോദ യാത്രാ സംഘത്തിലെ അഞ്ച് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു....അഞ്ച് ബൈക്കുകളിലായി 10 പേരാണ് വിനോദയാത്രയ്ക്കായി എത്തിയത്...പുഴയും ആഴം അറിയാത്തത് അപകടം വിളിച്ചു വരുത്തി...

ഷോളയാർ ചുങ്കത്ത് വിനോദ യാത്രാ സംഘത്തിലെ അഞ്ച് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു. കോയമ്പത്തൂർ കെണറ്റിക്കടവിൽ നിന്നുള്ള വിദ്യാർഥികളാണ് മരിച്ചത്. അഞ്ച് ബൈക്കുകളിലായി 10 പേരാണ് വിനോദയാത്രയ്ക്കായി ഷോളയാറിലെത്തിയത്. ഇവരിൽ അഞ്ച് പേരാണ് ഒഴുക്കിൽ പെട്ട് മരിച്ചത്. മൃതദേഹങ്ങൾ വാൽപ്പാറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വൈകീട്ട് നാലരയോടെയാണ് ഈ അപകടം ഉണ്ടായത്. ഷോളയാറിനടുത്ത് ചുങ്കം എസ്റ്റേറ്റ് അപകടം ഉണ്ടായത്. കോയമ്പത്തൂരിൽ നിന്ന് 10 വിദ്യാർത്ഥികൾ 5 ബൈക്കിലായിട്ടാണ് എത്തിയത് , ചുറ്റും തേയിലം തോട്ടം ആണ് ഉള്ളത് , വിദ്യാർത്ഥികൾ എല്ലാം, തന്നെ ആദ്യമായിട്ടാണ് ഇവിടെ എത്തുന്നത് . അതുകൊണ്ട് പുഴയുടെ ആഴം അറിയില്ല. അതാണ് അപകടത്തിലേക്ക് നയിച്ചത്. കോയമ്പത്തൂരിലെ കോളേജ് വിദ്യാർത്ഥികൾ ആണ് ഇത്.
ബഹളം കേട്ട ഉടൻ സമീപത്തുള്ളവർ ഓടിയെത്തുകയായിരുന്നു. അപ്പോഴേക്കും കൂട്ടത്തിലുണ്ടായിരുന്ന അഞ്ചു പേരും മുങ്ങി മരിച്ചു. ബാക്കിയുള്ളവർ രക്ഷപെടുകയായിരുന്നു. തിങ്കളാഴ്ചയും പുത്തൂർ കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു.തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. ഈ സമയത്ത് പ്രദേശവാസികളൊന്നും സ്ഥലത്ത് ഇല്ലായിരുന്നു. അപകടത്തിൽപ്പെട്ട കുട്ടികളുടെ ബഹളംകേട്ട് പ്രദേശവാസികൾ സ്ഥലത്തേക്ക് എത്തുമ്പോഴേക്കും വിദ്യാർഥികൾ മുങ്ങിത്താണിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.ജലസേചനത്തിനും കൃഷി ആവശ്യങ്ങൾക്കുമായി വെള്ളം സംഭരിക്കുന്നതിനായി കെട്ടിയ ചിറയിലാണ് അപകടം. കഴിഞ്ഞ ദിവസത്തെ മഴയിൽ ചിറയിലെ ജലനിരപ്പ് ഉയർന്നിരുന്നു. നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തമത്തിന് ശ്രമിച്ചെങ്കിലും നാലുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.ദിവസങ്ങൾക്കുള്ളിൽ രണ്ടാമത്തെ അപകടമാണിത്.
https://www.facebook.com/Malayalivartha


























