ലൈഫ് മിഷന്‍ കോഴക്കേസ്... പ്രതികളുടെ 5.23കോടിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി; ഏഴാം പ്രതി യുണിടാക്ക് എം ഡി സന്തോഷ് ഈപ്പന്റെ വീടും സ്വത്തും രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപവുമാണ് കണ്ടുകെട്ടിയത്

ലൈഫ് മിഷന്‍ കോഴക്കേസില്‍ പ്രതികളുടെ 5.23കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇ ഡി കണ്ടുകെട്ടി. ഏഴാം പ്രതി യുണിടാക്ക് എം ഡി സന്തോഷ് ഈപ്പന്റെ വീടും സ്വത്തും രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപവുമാണ് കണ്ടുകെട്ടിയത്. ലൈഫ് മിഷന്‍ പദ്ധതി ഇടപാടുമായി ബന്ധപ്പെട്ട് കോഴയായി കോടികള്‍ കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് കേസ്.
വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ ദുബായിയിലെ റെഡ് ക്രെസന്റ് നല്‍കിയ 19 കോടി രൂപയില്‍ 4.5 കോടി കോഴയായി നല്‍കിയെന്ന കേസാണ് ഇ.ഡി അന്വേഷിക്കുന്നത്. പദ്ധതിക്ക് വേണ്ടി യു എ ഇ റെഡ് ക്രസന്റ് നല്‍കിയ 19 കോടിയില്‍ 4.5 കോടി കമ്മീഷന്‍ നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. കേസിന്റെ കുറ്റപത്രം ഇ ഡി കഴിഞ്ഞ ഏപ്രിലില്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതില്‍ വാദം തുടരുമ്പോഴാണ് പുതിയ നീക്കമുണ്ടായിരിക്കുന്നത്.
അതേസമയം, കേസിലെ പ്രതികളിലൊരാളായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നിലവില്‍ ജാമ്യത്തിലാണ്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ജാമ്യാപേക്ഷയിലാണ് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് രണ്ട് മാസത്തേയ്ക്ക് ജാമ്യം അനുവദിച്ചത്. ചികിത്സാ ആവശ്യത്തിന് മാത്രം ഈ കാലാവധി ഉപയോഗിക്കണമെന്ന് കര്‍ശന വ്യവസ്ഥയിലാണ് ജാമ്യം.
വീടിന്റെയും, ചികിത്സ നടത്തുന്ന ആശുപത്രിയുടെയും പരിസരം വിട്ട് പുറത്തുപോകരുതെന്ന് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് കര്‍ശന നിര്‍ദ്ദേശം നല്‍കി. അറസ്റ്റിലായി 169-ാം ദിവസമാണ് ജാമ്യം ലഭിച്ചത്. ലൈഫ് മിഷന്‍ കേസില്‍ ഫെബ്രുവരി 14നാണ് എം.ശിവശങ്കറെ ഇ.ഡി അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























