65-ാമത് സംസ്ഥാന കായികമേളയില്‍ പാലക്കാടിന് ഹാട്രിക് കിരീടം... 96 ഇനങ്ങളില്‍ നിന്ന് 28 സ്വര്‍ണവും 27 വെളളിയും 12 വെങ്കലവും അടക്കം 266 പോയിന്റോടെ പാലക്കാട് ഒന്നാമതെത്തി; 13 സ്വര്‍ണ്ണവും 22 വെളളിയും 20 വെങ്കലവുമായി 168 പോയിന്റോടെയാണ് മലപ്പുറം രണ്ടാമതെത്തിയത്

65-ാമത് സംസ്ഥാന കായികമേളയില്‍ പാലക്കാടിന് ഹാട്രിക് കിരീടം. 96 ഇനങ്ങളില്‍ നിന്ന് 28 സ്വര്‍ണവും 27 വെളളിയും 12 വെങ്കലവും അടക്കം 266 പോയിന്റോടെ പാലക്കാട് ഒന്നാമതെത്തി. സ്‌കൂളുകളില്‍ കഴിഞ്ഞവര്‍ഷത്തൈ ചാമ്പ്യന്‍പട്ടം കടകശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസ് ( 57 പോയിന്റ് ) നിലനിറുത്തി.
13 സ്വര്‍ണ്ണവും 22 വെളളിയും 20 വെങ്കലവുമായി 168 പോയിന്റോടെയാണ് മലപ്പുറം രണ്ടാമതെത്തിയത്. മൂന്നാം സ്ഥാനം കോഴിക്കോടിനാണ്. പത്ത് സ്വര്‍ണവും ഏഴ് വെളളിയും 12 വെങ്കലവുമായി 95 പോയിന്റ് നേടിയാണ് കോഴിക്കോട് മൂന്നാമതെത്തിയത്. സ്‌കൂളുകളില്‍ എറണാകുളം കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ്.എസ്. (46) രണ്ടാമതും പാലക്കാട് കല്ലടി എച്ച്.എസ്. എസ് കുമരംപുത്തൂര്‍ (43 ) മൂന്നാമതുമെത്തി.
പാലക്കാട് വടവന്നൂര്‍ വി.എം.എച്ച്.എസിലെ കെ.കിരണ്‍, പാലക്കാട് ചിറ്റൂര്‍ ജി.എച്ച്.എസ്.എസിലെ ജെ.ബിജോയ്, കാസര്‍കോഡ് കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ കെ.സി. സര്‍വന്‍, കാസര്‍കോട് ഉദിനൂര്‍ ജി.എച്ച്.എസ്.എസിലെ വി.അനുപ്രിയ, പാലക്കാട് മാത്തൂര്‍ സി.എഫ്.ഡി.വി.എച്ച്.എസ്.എസിലെ പി.അഭിറാം എന്നിവരാണ് മീറ്റ് റെക്കാഡുകള്‍ തിരുത്തിയത്. സര്‍വന് രണ്ട് മീറ്റ് റെക്കാഡുകളുണ്ട്. ഒന്‍പത് പേര്‍ വ്യക്തിഗത ചാമ്പ്യന്‍മാരായി. നാല് പേര്‍ ട്രിപ്പിള്‍ സ്വര്‍ണ്ണം നേടി.
ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. 2019, 2022 വര്‍ഷങ്ങളിലും പാലക്കാടിനായിരുന്നു ചാമ്പ്യന്‍പട്ടം. കഴിഞ്ഞവര്‍ഷം 269 പോയിന്റോടെയായിരുന്നു പാലക്കാടിന്റെ നേട്ടം. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ മലപ്പുറവും കോഴിക്കോടും തന്നെയായിരുന്നു.
https://www.facebook.com/Malayalivartha


























