വിഴിഞ്ഞത്ത് എത്തിയ ആദ്യ കപ്പലില്‍ നിന്നുള്ള രണ്ടാമത്തെ ക്രെയിന്‍ ഇന്ന് തീരത്ത് ഇറക്കും.....ഷിന്‍ ഹുവാ 15 കപ്പലിലെ 3 ചൈനീസ് ജീവനക്കാരും മുംബൈയില്‍ നിന്നെത്തിയ വിദഗ്ദരും ചേര്‍ന്നാണ് ക്രെയിന്‍ ഇറക്കുന്നത്, മൂന്നാമത്തെ ക്രെയിനും ഇറക്കി ചൊവ്വാഴ്ച്ചയോടെ കപ്പല്‍ മടങ്ങാനാണ് നീക്കം

വിഴിഞ്ഞത്ത് എത്തിയ ആദ്യ കപ്പലില്‍ നിന്നുള്ള രണ്ടാമത്തെ ക്രെയിന്‍ ഇന്ന് തീരത്ത് ഇറക്കും. മൂന്ന് ക്രെയിനുകളില്‍ ആദ്യത്തേത് ഇന്നലെ ഇറക്കിയിട്ടുണ്ടായിരുന്നു.
ഷിന്‍ ഹുവാ 15 കപ്പലിലെ 3 ചൈനീസ് ജീവനക്കാരും മുംബൈയില്‍ നിന്നെത്തിയ വിദഗ്ദരും ചേര്‍ന്നാണ് ക്രെയിന്‍ ഇറക്കുന്നത്. ചൈനീസ് പൗരന്മാര്‍ക്ക് തുറമുഖത്തു ഇറങ്ങാനായി കേന്ദ്രം ആദ്യം അനുമതി നല്‍കാതിരുന്നത് അനിശ്ചിതത്വം ഉണ്ടാക്കിയിട്ടുണ്ടായിരുന്നു.അനുമതി കിട്ടിയതും കടല്‍ ശാന്തമായതും കൊണ്ടാണ് ക്രെയിന്‍ ഇറക്കാന്‍ തുടങ്ങിയത്. മൂന്നാമത്തെ ക്രെയിനും ഇറക്കി ചൊവ്വാഴ്ച്ചയോടെ കപ്പല്‍ മടങ്ങാനാണ് നീക്കം.
ആദ്യ കപ്പലിനെ ആഘോഷപൂര്‍വ്വം വരവേറ്റ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കപ്പലിലെത്തിച്ച ക്രെയിനുകള്‍ ഇറക്കാന്‍ കഴിഞ്ഞിരുന്നില്ല. ഷെന്‍ ഹുവ 15 കപ്പലില്‍ ചൈനീസ് പൗരന്മാര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടാത്തതായിരുന്നു പ്രശ്‌നം. അദാനി ഗ്രൂപ്പിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും സമ്മര്‍ദ്ദത്തിന് ഒടുവിലാണ് 12 ചൈനീസ് പൗരന്മാരില്‍ 3 പേര്‍ക്ക് കപ്പലില്‍ നിന്ന് കരയിലേക്ക് ഇറങ്ങാനായി അനുമതി കിട്ടിയത്. ഏറ്റവും വിദഗ്ധരായ 3 പേര്‍ക്കെങ്കിലും അനുമതി വേണമെന്ന ആവശ്യമാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും ഒടുവില്‍ അംഗീകരിച്ചത്. ഷാങ് ഹായ് പിഎംസിയുടെ മുംബെയില്‍ നിന്നെത്തിയ 60 വിദഗ്ധരുടെ കൂടെ സഹായത്തോടെയാണ് കപ്പലിലെത്തിയ മൂന്ന് പേരുടെ കൂടി ശ്രമഫലമായി ആദ്യ ക്രെയിന്‍ ഇറക്കിയത്.
കപ്പല്‍ തുറമുഖത്ത് പിടിച്ചിട്ടിരുന്നാല്‍ അദാനി ഗ്രൂപ്പിന് അത് വലിയ നഷ്ടമാണ്. ഒരു ദിവസം 25000 യുഎസ് ഡോളറാണ് നഷ്ട പരിഹാരമായി നല്‍കേണ്ടത്. വിഴിഞ്ഞത്തെ പ്രത്യേക സാഹചര്യം ഉന്നയിച്ച് നഷ്ട പരിഹാരം ഒഴിവാക്കാനുള്ള ചര്‍ച്ചയും അദാനി തുടങ്ങിയിട്ടുണ്ടായിരുന്നു. മുന്ദ്രയിലും ക്രെയിനുകള്‍ ഇറക്കിയെങ്കിലും വിഴിഞ്ഞത്തെ സാഹചര്യം വളരെ വ്യത്യസ്തമാണ്. പ്രവര്‍ത്തിക്കുന്ന തുറമുഖമായതിനാല്‍ മുന്ദ്രയില്‍ തന്നെ വിദഗ്ധര്‍ ഏറെയുണ്ട്. എന്നാല്‍ വിഴിഞ്ഞം തുറമുഖത്തെ സ്ഥിതി അതല്ല.
"
https://www.facebook.com/Malayalivartha


























