ശക്തമായി മറുപടി... കനേഡിയന്‍ വിദേശ മന്ത്രാലയം ഇറക്കിയ പത്രക്കുറിപ്പ് വിവാദത്തില്‍; കാനഡ നടത്തിയ മോശം പരാമര്‍ശങ്ങളില്‍ ശക്തിയായി പ്രതിഷേധിച്ച് ഇന്ത്യ; കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള മുന്നറിയിപ്പെന്ന നിലയിലുള്ള പ്രസ്താവന അവര്‍ക്ക് തന്നെ ഇരുട്ടടിയായി

ഇന്ത്യ നിലപാട് ശക്തമാക്കിയതിനെ തുടര്‍ന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ കാനഡ നടത്തിയ മോശം പരാമര്‍ശങ്ങളില്‍ ശക്തിയായി പ്രതിഷേധിച്ച് ഇന്ത്യ. ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്നും തിരക്കേറിയ നഗരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോക്കറ്റടി സര്‍വസാധാരണമാണെന്നും കനേഡിയന്‍ വിദേശ മന്ത്രാലയം പത്രക്കുറിപ്പ് ഇറക്കിയതാണ് വിവാദമായത്.
വിദേശകാര്യമന്ത്രി മെലാനി ജോളിയും ഇന്ത്യയ്‌ക്കെതിരെ ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചു. വലിയ തുക കൈവശം വയ്ക്കരുത്, അപരിചിതരുമായി ഇടപഴകരുത് തുടങ്ങിയ നിര്‍ദേശങ്ങളും പത്രക്കുറിപ്പിലുണ്ട്. കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള മുന്നറിയിപ്പെന്ന നിലയിലാണ് ഈ ആക്ഷേപമുന്നയിച്ചത്. ശുദ്ധ അസംബന്ധമെന്നാണ് ഇന്ത്യയുടെ പ്രതികരണം.
ഇതിനു പിന്നില്‍ ദുരുദേശ്യമുണ്ടെന്നും ഇന്ത്യ തുറന്നടിച്ചു. രാജ്യങ്ങളുടെ നയതന്ത്ര ബന്ധം സംബന്ധിച്ച വിയന്ന കരാര്‍ ലംഘിച്ചെന്ന ആരോപണവും നിഷേധിച്ചു.നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചതോടെ മുംബയ് , ബംഗളൂരു, ചണ്ഡിഗര്‍ എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകള്‍ അടച്ചു. ഇവിടെ ലഭിച്ചിരുന്ന സേവനങ്ങള്‍ക്ക് ഇനി ഡല്‍ഹിയിലെ കനേഡിയന്‍ ഹൈക്കമ്മിഷനുമായി ബന്ധപ്പെടണം.
ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ അംഗബലത്തില്‍ തുല്യത വരുത്തുകമാത്രമാണ് ചെയ്തതെന്നും കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്തിയെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. പുതിയ സംഭവവികാസങ്ങളോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി.ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ വധത്തില്‍ ഇന്ത്യക്കു പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവനയോടെയാണ് ഇന്ത്യ-കാനഡ ബന്ധം ഉലഞ്ഞത്. ഇതിനു പിന്നാലെ നയതന്ത്ര പ്രതിനിധികളെ ഇരു രാജ്യങ്ങളും പുറത്താക്കിയിരുന്നു.
കാനഡയുടെ ആക്ഷേപം ഇങ്ങനെയാണ്
ഡല്‍ഹിയില്‍ അപരിചതര്‍ക്ക് വിവരങ്ങള്‍ കൈമാറരുത്. മുംബയ് , ബംഗളൂരു, ചണ്ഡിഗര്‍ എന്നിവിടങ്ങളിലും ജാഗ്രത പാലിക്കണം. ഭീകരതയും സായുധ കലാപവുമുള്ള അസാം, മണിപ്പൂര്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുത്.
ജമ്മു കാശ്മീര്‍, ലഡാക്ക് മേഖലകളിലെ യാത്ര ഒഴിവാക്കണം. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ പാക് അതിര്‍ത്തി പ്രദേശങ്ങളിലേക്ക് പോകരുത് പ്രതിസന്ധിയിലായത് 17,500 വിസ അപേക്ഷകള്‍കാനഡയുടെ 21 നയതന്ത്ര ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇന്ത്യയില്‍ ഇനിയുള്ളത്. പത്ത് വിസ ആപ്‌ളിക്കേഷന്‍ സെന്ററുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. എന്നാല്‍ ജീവനക്കാരുടെ എണ്ണം 27ല്‍ നിന്ന് അഞ്ചായി കുറച്ചു.
ഗ്‌ളോബല്‍ നെറ്റ് വര്‍ക്ക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇന്ത്യയ്ക്ക് പുറത്തുവച്ചും അപേക്ഷകള്‍ കൈകാര്യം ചെയ്യാനാവുമെന്നാണ് സൂചന. നിലവിലുള്ള 17,500 വിസ അപേക്ഷകളുടെ പരിഗണന പ്രതിസന്ധിയിലാകും. ഡിസംബറിനു മുമ്പ് ഇത്രയും അപേക്ഷകള്‍ തീര്‍പ്പാക്കാനായിരുന്നു ശ്രമം.
കാനഡയിലേക്ക് പോകാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളും കാനഡയിലെ ഇന്ത്യക്കാരും ആശങ്കയിലാണ്. നടപടിക്രമങ്ങള്‍ നീളും. സ്ഥിര താമസത്തിനും ജോലിക്കുള്ള താത്കാലിക വിസയും വിദ്യാര്‍ത്ഥി വിസയും നേടിയവരില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാരാണ് മുന്നില്‍. ഇന്ത്യക്കാരെ ഇനിയും സ്വീകരിക്കുമെന്ന് കാനഡ കുടിയേറ്ര മന്ത്രി മാര്‍ക്ക് മില്ലര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇന്ത്യയില്‍നിന്ന് 41 നയതന്ത്ര പ്രതിനിധികളെ കാനഡ തിരിച്ചുവിളിച്ചിരുന്നു. 21 പേര്‍ ഒഴിച്ചുള്ളവരുടെ നയതന്ത്ര പരിരക്ഷ പിന്‍വലിക്കുമെന്ന് ഇന്ത്യ നേരത്തെ കാനഡയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 41 നയതന്ത്ര പ്രതിനിധികളും അവരുടെ കുടുംബവും വെള്ളിയാഴ്ചയോടെ രാജ്യംവിട്ടു.
"
https://www.facebook.com/Malayalivartha


























