തലസ്ഥാനത്തെ തലസ്ഥാനത്തെ ഗുണ്ടാത്തലവന്‍മാര്‍ തമ്മിലുള്ള കുടിപ്പകയില്‍ പുത്തന്‍പാലം രാജേഷിന്റെ ബന്ധുവിനെ കണ്ണമ്മൂല ഡിനി ബാബു അടങ്ങുന്ന 13 അംഗ ഗുണ്ടാ സംഘം കൊലപ്പെടുത്തിയ പേട്ട വിഷ്ണു കൊലക്കേസ് സ്‌പെഷ്യല്‍ ജില്ലാ കോടതിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു

തലസ്ഥാനത്തെ തലസ്ഥാനത്തെ ഗുണ്ടാത്തലവന്‍മാര്‍ തമ്മിലുള്ള കുടിപ്പകയില്‍ പുത്തന്‍പാലം രാജേഷിന്റെ ബന്ധുവിനെ കണ്ണമ്മൂല ഡിനി ബാബു അടങ്ങുന്ന 13 അംഗ ഗുണ്ടാ സംഘം കൊലപ്പെടുത്തിയ പേട്ട വിഷ്ണു കൊലക്കേസ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി നെടുമങ്ങാട് എസ് സി / എസ് റ്റി ( പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ് ) സ്‌പെഷ്യല്‍ ജില്ലാ കോടതിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു.
കൊല്ലപ്പെട്ട വിഷ്ണു ഹരിജന്‍ ആയതിനാലാണ് പട്ടികജാതി / പട്ടികവര്‍ഗ്ഗ അതിക്രമ കേസുകള്‍ വിചാരണ ചെയ്യാന്‍ രൂപീകരിച്ച നെടുമങ്ങാട് എസ് സി / എസ് റ്റി ( പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ് ) സ്‌പെഷ്യല്‍ ജില്ലാ കോടതിയിലേക്ക് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി.വി.ബാലകൃഷ്ണന്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റും കേസ് ലിസ്റ്റും സഹിതം കേസ് റെക്കോര്‍ഡുകള്‍ ട്രന്‍സ്ഫര്‍ ചെയ്തയച്ചത്.എല്ലാ പ്രതികളും നെടുമങ്ങാട് സ്‌പെഷ്യല്‍ കോടതി മുമ്പാകെ ഹാജരാകാനും ജില്ലാ ജഡ്ജി ഉത്തരവിട്ടു.
രാജ്യത്തെ പട്ടികജാതി/പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്‌പെഷ്യല്‍ ജില്ലാ കോടതി രൂപീകരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് അടുത്തിടെ നെടുമങ്ങാട് സ്‌പെഷ്യല്‍ കോടതി സ്ഥാപിച്ചത്.
കുപ്രസിദ്ധ ഗുണ്ട ഡിനി ബാബുവിന്റെ സഹോദരന്‍ കണ്ണമ്മൂല സുനില്‍ ബാബുവിനെ രാജേഷിന്റെ സംഘാംഗങ്ങള്‍ കൊലപ്പെടുത്തിയ വൈരാഗ്യത്താല്‍ വിഷ്ണുവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. രണ്ടു കൊലക്കേസ് ഉള്‍പ്പെടെ 18 കേസില്‍ പ്രതിയായ ദിലീപ് എന്ന ദിനിബാബുവടക്കം 13 പ്രതികളാണ് കേസിലെ പ്രതികള്‍. ഡിനി ബാബുവിനെ കൂടാതെ പേട്ട അരുണ്‍ എന്ന അരുണ്‍ , ലല്ലു , പൂച്ച രാജേഷ് എന്ന രാജേഷ്, സഞ്ജു എന്ന സനല്‍ കുമാര്‍ , രഞ്ജിത്തെന്നും ബോല്‍ജിയെന്നും അറിയപ്പെടുന്ന ശ്രീനാഥ് , വിജീഷ് എന്ന വിഷ്ണു , ഷെട്ടി മനു എന്ന മനു , ആഷിര്‍ എന്ന സുരേഷ് , ജയന്‍ , അമ്പലമുക്ക് അജീഷ് , എല്‍ റ്റി റ്റി ഇ ഉണ്ണിയെന്ന ഉണ്ണികൃഷ്ണന്‍ നായര്‍ , ദിലീപ് എന്നിവരാണ് ഹാജരാകേണ്ട പ്രതികള്‍.
കുപ്രസിദ്ധ ഗുണ്ട ഡിനി ബാബുവിനെയും കൂട്ടാളികളെയും 2016 ഡിസംബര്‍ 7 ന് പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു കൊലക്കേസ് ഉള്‍പ്പെടെ 18 കേസില്‍ പ്രതിയായ ദിനിബാബു മാസങ്ങളായി ഒളിവിലായിരുന്നു. അംഗ രക്ഷകര്‍ക്കൊപ്പമായിരുന്നു ഡിനി ബാബു ഒളിവില്‍ കഴിഞ്ഞിരുന്നത്. ഗുണ്ടകളായ പുത്തന്‍പാലം രാജേഷിന്റെയും ഡിനി ബാബുവിന്റെയും കുടിപ്പക 2016 കാലഘട്ടത്തില്‍ പൊലീസിന് തലവേദനയായിരുന്നു.
ഡിനി ബാബുവിന്റെ സഹോദരന്‍ കണ്ണമ്മൂല സുനില്‍ ബാബുവിനെ രാജേഷിന്റെ സംഘം ഗൂഢാലോചന നടത്തി ആസൂത്രണം ചെയ്ത് കണ്ണമ്മൂലയില്‍വച്ച് വെട്ടി കൊലപ്പെടുത്തിയിരുന്നു. ആ കേസില്‍ പ്രതിയായ രാജീവിനെയും ഭാര്യയെയും ദിനി ബാബുവിന്റെ ആളുകള്‍ 2016 ആഗസ്റ്റ് 5 രാത്രി 10 മണിക്ക് വീട്ടില്‍ കയറി ആക്രമിച്ചു. ഇതിലും പ്രതികാരം തീരാതെ വന്നപ്പോഴാണ് രാജേഷിന്റെ ബന്ധുവായ വിഷ്ണുവിനെ 2016 സെപ്റ്റംബറില്‍ വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടു കേസിലും ദിനിബാബുവിനെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു.
മണ്ണ്, ക്വാറി കടത്തിലെ ഗുണ്ടാപ്പരിവാണ് ഇവര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചത്. ഒളിവിലായിരുന്ന ഡിനി ബാബിനെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷനു സമീപം വച്ചാണ് സിറ്റി ഷാഡോ പൊലീസ് ഉള്‍പ്പെടുള്ള സംഘം അറസ്റ്റ് ചെയ്തത്. നിരവധി കേസുകളില്‍ പ്രതിയായ എല്‍ടിടി ഉണ്ണി, അമ്പലമുക്ക് അജീഷ് എന്നിവരുടെ അമ്പകടിയോടെയാണ് ഡിനില്‍ ബാബു യാത്ര ചെയ്തിരുന്നത്. പേട്ട സിഐ എസ്.വൈ.സുരേഷിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം നടന്നത്. 2017 ല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
"
https://www.facebook.com/Malayalivartha


























