നിയുക്ത ശബരിമല മേല്‍ശാന്തി മൂവാറ്റുപുഴ ഏനാനല്ലൂര്‍ പുത്തില്ലത്ത് മന പി.എന്‍.മഹേഷും മാളികപ്പുറം മേല്‍ശാന്തി തൃശൂര്‍ തൊഴിയൂര്‍ വടക്കേക്കാട്ട് പൂങ്ങാട്ട്മന പി.ജി.മുരളിയും ശബരിമലയില്‍ ദര്‍ശനം നടത്തി....

നിയുക്ത ശബരിമല മേല്‍ശാന്തി മൂവാറ്റുപുഴ ഏനാനല്ലൂര്‍ പുത്തില്ലത്ത് മന പി.എന്‍.മഹേഷും മാളികപ്പുറം മേല്‍ശാന്തി തൃശൂര്‍ തൊഴിയൂര്‍ വടക്കേക്കാട്ട് പൂങ്ങാട്ട്മന പി.ജി.മുരളിയും ശബരിമലയില്‍ ദര്‍ശനം നടത്തി.
19ന് രാത്രിയാണ് പി.എന്‍.മഹേഷ് എത്തിയത്. ഹൈദരാബാദ് രാജ്ഭവന്‍ റോഡ് സോമാജിഗുഡ അയ്യപ്പക്ഷേത്രത്തിലെ പൂജാരിയായ പി.ജി.മുരളി ഇന്നലെ രാവിലെ 8ന് സന്നിധാനത്ത് എത്തി . ഇരുവരും ഒന്നിച്ചാണ് ദര്‍ശനം നടത്തിയത്.
ഉഷഃപൂജയും കലശപൂജയും തൊഴുതു. മാളികപ്പുറം ക്ഷേത്രത്തിലും ദര്‍ശനം നടത്തി. തന്ത്രി കണ്ഠരര് മഹേഷ് മോഹനരെയും നിലവിലെ സന്നിധാനം മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തി വി.ഹരിഹരന്‍ നമ്പൂതിരിയെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാറിനെയും സന്ദര്‍ശിച്ച ശേഷമാണ് മടങ്ങിയത്.
തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലെ പൂജാരിയായ പി.എന്‍.മഹേഷ് അവിടെ നവരാത്രി പൂജകള്‍ നടക്കുന്നതിനാല്‍ ആദ്യം സന്നിധാനത്തു നിന്ന് മടങ്ങി. പരദേവതാ ക്ഷേത്രങ്ങളിലും പുണ്യസങ്കേതങ്ങളിലും ദര്‍ശനം നടത്തിയ ശേഷം നവംബര്‍ 16ന് വൈകിട്ട് 5ന് ഇരുവരും കെട്ടുനിറച്ച് സന്നിധാനത്ത് എത്തും. അന്ന് വൈകുന്നേരമാണ് ഇരുവരെയും മേല്‍ശാന്തിമാരായി അവരോധിക്കുന്നത്.
https://www.facebook.com/Malayalivartha


























