ആലുവ സ്വദേശിനിയായ തലസ്ഥാനത്തെ അദ്ധ്യാപികയെ പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പള്ളി പീഡിപ്പിച്ചെന്ന കേസില്‍ എല്‍ദോസിന്റെ ജാമ്യ വ്യവസ്ഥയില്‍ തലസ്ഥാന ജില്ലാ കോടതി ഭേദഗതി ഇളവ് അനുവദിച്ചു...

ആലുവ സ്വദേശിനിയായ തലസ്ഥാനത്തെ അദ്ധ്യാപികയെ പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പള്ളി പീഡിപ്പിച്ചെന്ന കേസില്‍ എല്‍ദോസിന്റെ ജാമ്യ വ്യവസ്ഥയില്‍ തലസ്ഥാന ജില്ലാ കോടതി ഭേദഗതി ഇളവ് അനുവദിച്ചു.
കോടതിയില്‍ എല്‍ദോസ് 2022 ല്‍ കെട്ടിവച്ച പാസ്‌പോര്‍ട്ട് എല്‍ദോസ് കുന്നപ്പള്ളി എം എല്‍ എക്ക് 6 മാസത്തേക്ക് വിട്ടു നല്‍കി. 6 മാസം കഴിഞ്ഞ് പാസ്‌പോര്‍ട്ട് തിര്യെ കോടതിയില്‍ കെട്ടിവയ്ക്കാമെന്ന എല്‍ദോസിന്റെ സത്യവാങ്മൂലം വാങ്ങിയ ശേഷമാണ് പാസ്‌പോര്‍ട്ട് വിട്ടു നല്‍കിയത്. വിദേശയാത്ര ചെയ്യാനും യുഎസ് വിസ പുതുക്കിക്കിട്ടുന്നതിനും 2022 ഒക്ടോബറിലെ ജാമ്യവ്യവസ്ഥ പ്രകാരം താന്‍ കോടതിയില്‍ കെട്ടിവച്ച പാസ്‌പോര്‍ട്ട് തിര്യെ ലഭിക്കുന്നതിന് അനുവദിച്ചുത്തരവുണ്ടാകണമെന്നാവശ്യപ്പെട്ട് എല്‍ദോസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി പ്രസുന്‍ മോഹന്റേതാണുത്തരവ്.
https://www.facebook.com/Malayalivartha


























