സമ്മാനമില്ലെന്നു കരുതി വീട്ടിലെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിന് അടിച്ചത് ഒരു കോടി രൂപ....

സമ്മാനമില്ലെന്നു കരുതി ലോട്ടറി ടിക്കറ്റ് വീട്ടിലെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചു. പിന്നീട് സംശയം തോന്നി വീണ്ടും ഫലം നോക്കിയപ്പോഴാണു ചുരുട്ടിക്കളഞ്ഞതു വലിയ ഭാഗ്യമാണെന്നു മൂലവട്ടം ചെറുവീട്ടില്‍ വടക്കേതില്‍ സി.കെ.സുനില്‍കുമാര്‍ (53) തിരിച്ചറിഞ്ഞത്. ബുധനാഴ്ച നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് പൂവന്തുരുത്ത് പ്ലാമ്മൂട് സ്റ്റാന്‍ഡിലെ ഈ ഓട്ടോഡ്രൈവര്‍ക്കു ലഭിച്ചത്.
വ്യാഴാഴ്ച രാവിലെ പത്രം വായിച്ചു ഫലം നോക്കുന്നതിനിടെ ചെറിയ സമ്മാനങ്ങളുടെ നമ്പറുകള്‍ ഒത്തുനോക്കിയെങ്കിലും ഒന്നുമില്ലെന്നുകണ്ടു ടിക്കറ്റ് ചവറ്റുകുട്ടയിലിട്ടു. ഒന്നുകൂടി ഫലം നോക്കുന്നതിനിടെ ഒന്നാം സമ്മാനം ലഭിച്ച നമ്പറില്‍ കണ്ണുടക്കിയതാണു ഭാഗ്യമായത്. വീട് പണയം വച്ചെടുത്ത വായ്പയുടെ തിരിച്ചടവു മുടങ്ങിയിരിക്കുമ്പോഴാണു സുനില്‍കുമാറിനെ ഭാഗ്യം കടാക്ഷിച്ചത്. ഭാഗ്യമെത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബം.
"
https://www.facebook.com/Malayalivartha


























