ഗുരുവായൂരപ്പന് പൊന്നില്‍ തീര്‍ത്ത ഓടക്കുഴല്‍.. 40 പവനോളം തൂക്കം വരുന്ന ഓടക്കുഴല്‍ ചങ്ങനാശ്ശേരി സ്വദേശിയാണ് സമര്‍പ്പിച്ചത്

ഗുരുവായൂരപ്പന് പൊന്നില്‍ തീര്‍ത്ത ഓടക്കുഴല്‍ സമര്‍പ്പിച്ചു. 40 പവനോളം തൂക്കം വരുന്ന ഓടക്കുഴല്‍ ചങ്ങനാശ്ശേരി ദ്വാരകയില്‍ രതീഷ് മോഹനാണ് സമര്‍പ്പിച്ചത്.
ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് ഓടക്കുഴല്‍ സമര്‍പ്പിച്ചത്. ക്ഷേത്രം അസി. മാനേജര്‍ ലെജുമോള്‍ പൊന്നോടക്കുഴല്‍ ഏറ്റുവാങ്ങി. ഷാര്‍ജയില്‍ ബിസിനസ് നടത്തുകയാണ് രതീഷ് മോഹന്‍.
രതീഷ് മോഹന്റെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ഷാര്‍ജയില്‍ ബിസിനസ് നടത്തുന്ന രതീഷ് മോഹന്‍ എല്ലാ മലയാള മാസം ഒന്നാം തീയതിയും അന്നദാന സഹായവും നല്‍കി വരുന്നുണ്ടെന്ന് ക്ഷേത്ര അധികൃതര്‍ .
അതേസമയം, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 2023 ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത്
4,50,59,272 രൂപയാണെന്നുള്ള കണക്കുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. രണ്ട് കിലോ 300 ഗ്രാം 900 മില്ലിഗ്രാം സ്വര്‍ണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 11 കിലോ 270ഗ്രാമാണ്. രണ്ടായിരം രൂപയുടെ 173 കറന്‍സി ലഭിച്ചു. നിരോധിച്ച ആയിരം രൂപയുടെ 16 കറന്‍സിയും അഞ്ഞൂറിന്റെ 75 കറന്‍സിയും ലഭ്യമായി.
"
https://www.facebook.com/Malayalivartha


























