ഗുരുവായൂര്‍ ദേവസ്വം നല്‍കുന്ന ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ പദ്മഭൂഷണ്‍ മധുരൈ ടിഎന്‍ ശേഷഗോപാലിന്

ഗുരുവായൂര്‍ ദേവസ്വം നല്‍കുന്ന ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ പദ്മഭൂഷണ്‍ മധുരൈ ടിഎന്‍ ശേഷഗോപാലിന്.
അഞ്ച് പതിറ്റാണ്ടിലേറെയായി കര്‍ണാടക സംഗീത രംഗത്ത് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. ശ്രീഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വര്‍ണ്ണപ്പതക്കം, 50,001 രൂപ, പ്രശസ്തി പത്രം, ഫലകം , പൊന്നാട എന്നിവയടങ്ങുന്നതാണ് പുരസ്‌കാരം.
നവംബര്‍ എട്ടിനു ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും.
കര്‍ണാടക സംഗീതജ്ഞരായ മണ്ണൂര്‍ രാജകുമാരനുണ്ണി, എ അനന്തപത്മനാഭന്‍, തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍, ദേവസ്വം ഭരണ സമിതി അംഗം മനോജ് ബി നായര്‍ എന്നിവരുള്‍പ്പെട്ട പുരസ്‌കാര നിര്‍ണയ സമിതിയാണ് ശേഷഗോപാലിനെ തിരഞ്ഞെടുത്തത്.
"
https://www.facebook.com/Malayalivartha


























