സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിവുള്ളവര്‍... സ്ത്രീകള്‍ അമ്മയുടെയും അമ്മായിയമ്മയുടെയും അടിമകളല്ലെന്നും ഹൈക്കോടതി

സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിവുള്ളവര്‍... സ്ത്രീകള്‍ അമ്മയുടെയും അമ്മായിയമ്മയുടെയും അടിമകളല്ലെന്നും ഹൈക്കോടതി. സ്ത്രീകളുടെ തീരുമാനങ്ങളെ വിലകുറച്ച് കാണരുതെന്നും വ്യക്തമാക്കി കോടതി .
കൊട്ടാരക്കരയിലെ വനിതാ ഡോക്ടറുടെ വിവാഹമോചന ഹര്‍ജി തള്ളി തൃശൂര്‍ കുടുംബകോടതി നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ചാണ് ഹൈക്കോടതിയുടെ വാക്കാല്‍ പരാമര്‍ശം. വിവാഹമോചന ഹര്‍ജി കൊട്ടാരക്കര കുടുംബകോടതിയില്‍നിന്ന് തലശേരി കുടുംബകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍ നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിരീക്ഷണം.
വിവാഹമോചനം ആവശ്യപ്പെട്ട് തൃശൂര്‍ കുടുംബകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിട്ടുണ്ടായിരുന്നു. ഭര്‍ത്താവുമായുള്ള തര്‍ക്കങ്ങള്‍ മറന്ന് വിവാഹത്തിന്റെ പവിത്രത മനസ്സിലാക്കി ഒരുമിച്ചു ജീവിക്കാനായിരുന്നു തൃശൂര്‍ കുടുംബകോടതിയുടെ ഉത്തരവ്. എന്നാലിത് 2023ലെ കാഴ്ചപ്പാടല്ലെന്നും പുരുഷാധിപത്യസ്വഭാവമുള്ള ഉത്തരവാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തൃശൂര്‍ കുടുംബകോടതി ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ഇതേ ആവശ്യമുന്നയിച്ച് ഡോക്ടര്‍ വീടിനടുത്തുള്ള കൊട്ടാരക്കര കുടുംബകോടതിയില്‍ ഹര്‍ജി നല്‍കി.
"
https://www.facebook.com/Malayalivartha


























