കവിയും അദ്ധ്യാപകനുമായിരുന്ന ഗൗരീശപട്ടം ശങ്കരന്‍നായര്‍ അന്തരിച്ചു...

കവിയും അദ്ധ്യാപകനുമായിരുന്ന ഗൗരീശപട്ടം ശങ്കരന്‍നായര്‍ അന്തരിച്ചു (94). സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം മാസികയുടെ മുന്‍ ചീഫ് എഡിറ്ററായിരുന്നു.
ഇംഗ്ലീഷ് മലയാള മണിപ്രവാള കവിതകളുടെ ഉപജ്ഞാതാവായിട്ടാണ് അദ്ദേഹത്തെ കരുതപ്പെട്ടിരുന്നത്. 1929 ജൂലൈ 10ന് ഗൗരീശപട്ടത്ത് വാറുവിളാകത്ത് വീട്ടിലാണ് അദ്ദേഹം ജനിച്ചത്. ഇരുപതോളം കൃതികള്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരു കോളജ്കുമാരന്റെ ഒരു ദിവസത്തെ ഡയറി, കണ്ണമ്മൂല പാലവും സ്വല്‍പം പ്രണയവും, മീശ, റോസിലി, ആമിന, അറബിക്കടല്‍, മഹാകവി ചുണ്ടെലി പാച്ചുമ്മാന്‍, പാച്ചുമ്മാനും കാര്‍ത്തിക കുട്ടിയും, കുഞ്ചന്‍ നമ്പ്യാരുമായി ഒരു ഉല്ലാസയാത്ര, അഞ്ചു സുന്ദരികള്‍ എന്നിവയാണ് പ്രധാനകൃതികള്‍.ഈ മണ്ണ് മനുഷ്യന്റേതാണ്, വാളെടുത്തവന്‍ വാളാല്‍, ഉയിര്‍ത്തെഴുന്നേല്‍പ് തുടങ്ങിയവയാണ് അദ്ദേഹം ചിട്ടപ്പെടുത്തിയ നാടകങ്ങള്‍.
അമ്മിണി എനിക്ക് മാപ്പു തരൂ, പ്രേമിക്കാന്‍ വച്ച സുന്ദരി നിനക്ക് ഒരു ഉമ്മ, പ്രിയപ്പെട്ട ജോര്‍ജ് തോമസ് എന്നീ നോവലുകളും എഴുതിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























