വയനാട്ടില്‍ ഭാര്യയേയും മകനെയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി....

വയനാട്ടില്‍ ഭാര്യയേയും മകനെയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി. വയനാട് ചെതലയത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പുത്തന്‍പുരയ്ക്കല്‍ ബിന്ദു, മകന്‍ ബേസില്‍ എന്നിവരെയാണ് ഗൃഹനാഥനായ ഷാജു കൊലപ്പെടുത്തിയത്.
കുടുംബവഴക്കാണ് ഇരട്ടക്കൊലയിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമികവിവരം. കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് ഭാര്യയും മകനും താമസിക്കുന്ന വീട്ടില്‍ പ്രവേശിക്കാനായി ഷാജുവിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതായി പറയുന്നു.
ഈ വിലക്ക് ലംഘിച്ച് വീട്ടിലെത്തിയ ഷാജു ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ആത്മഹത്യചെയ്തെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
ഷാജു-ബിന്ദു ദമ്പതിമാരുടെ മകള്‍ യു.കെ.യിലാണ്. ശനിയാഴ്ച രാവിലെ യു.കെ.യിലുള്ള മകള്‍ അമ്മയെ ഫോണില്‍ വിളിച്ചിട്ടും പ്രതികരണമൊന്നുമുണ്ടായില്ല. ഇതോടെ അയല്‍ക്കാരെയും ബന്ധുക്കളെയും ഫോണില്‍ വിളിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് അയല്‍ക്കാരും ബന്ധുക്കളും വീട്ടിലെത്തി പരിശോധിച്ചതോടെയാണ് ബിന്ദുവിനെയും മകന്‍ ബേസിലിനെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. അടച്ചിട്ട കിടപ്പുമുറിയില്‍ ഷാജുവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. ഇതോടെ പോലീസിനെ സംഭവമറിയിച്ചു.
https://www.facebook.com/Malayalivartha


























