യേശു ദൈവമല്ല എന്ന് വിശ്വസിക്കുന്ന മതവിഭാഗം; യഹോവ മാത്രമാണ് ഏകദൈവം എന്ന് വിശ്വസിക്കുന്നു; ആരാണ് യഹോവ സാക്ഷികൾ

കേരളത്തെ നടുക്കുന്ന സ്ഫോടനമാണ് കഴിഞ്ഞ ദിവസം കളമശേരിയിൽ ഉണ്ടായത്. സമീപകാലത്ത് ഒന്നും കേട്ട് കേൾവി പോലുമില്ലാത്ത സ്ഫോടനത്തിൽ ആശങ്കയോടെ കേരളം നടുങ്ങിയിരിക്കുന്നപ്പോൾ ആണ് താനാണ് ഇത് ചെയ്തത് എന്ന് അവകാശപ്പെട്ട് ഡൊമനിക് മാർട്ടിൻ രംഗത്ത് വന്നത്. എന്ത് കൊണ്ട് താൻ ഇത് ചെയ്തു എന്നതിന് പ്രതി നൽകിയ വിശദീകരണം അക്ഷരാർത്ഥത്തിൽ നടക്കുന്നത് തന്നെ ആയിരുന്നു.
യഹോവാ സാക്ഷികളുടെ സമ്മേളനത്തിൽ താൻ സ്ഫോടനം നടത്തിയത് യഹോവാ സാക്ഷികൾ തെറ്റായ ആശയം പ്രചരിപ്പിക്കുന്നതിനാലെന്ന് മാർട്ടിൻ വിഡിയോയിൽ വ്യക്തമാക്കിയിരുന്നു. പതിനാറു വർഷമായി സഭയിൽ അംഗമായിരുന്നെന്നും രാജ്യ ദ്രോഹ ആശയങ്ങൾ പ്രചരിപ്പിക്കുന്നതായി ആറ് വര്ഷം മുമ്പ് മനസിലായതായിട്ടുമാണ് പ്രതി പറഞ്ഞത്.
യഹോവ സാക്ഷികളോടുള്ള വൈരാഗ്യമാണ് ഇത്തരത്തിൽ ഒരു ക്രൂര കൃത്യം ചെയ്യാൻ കരണമായതെന്നാണ് പ്രതി വ്യക്തമാക്കിയിരിക്കുന്നത്. ആരാണ് യഹോൾ സാക്ഷികൾ ? അതാണ് നമ്മൾ ഇപ്പോൾ നോക്കാൻ പോകുന്നത്. യേശു ദൈവമല്ല എന്ന് വിശ്വസിക്കുന്ന മതവിഭാഗമാണ് യഹോവയുടെ സാക്ഷികൾ.
യഹോവ മാത്രമാണ് ഏകദൈവം എന്ന് ഇവർ വിശ്വസിക്കുന്നു. യേശു ദൈവമല്ലാത്ത, ദൈവ പുത്രൻ മാത്രമാണെന്നും ഏക സത്യദൈവം യഹോവയാണെന്നും ഇവർ വിശ്വസിക്കുന്നു. ലോകത്തിന്റെ മോശമായ സ്വാധീനങ്ങളിൽ’ പെട്ടുപോകാതിരിക്കാൻ കൂടുതൽ ആളുകൾ തങ്ങളുടെ വിശ്വാസധാരയിലേക്ക് കടന്നുവരേണ്ടത് പ്രധാനമാണെന്ന് യഹോവയുടെ സാക്ഷികൾ കരുതുന്നു.
വലിയ ആഘോഷമോ ആഡംബരമോ കാണിക്കാതെ പൊതുവെ ലളിത ജീവിതം നയിക്കുന്നവർ. മറ്റു വിഭാഗങ്ങളുമായി യഹോവയുടെ സാക്ഷികൾ വലിയ തോതിൽ ഇടപെടൽ നടത്താറില്ല ബാഹ്യലോകം ‘സാത്താന്റെ’ പിടിയിലാണെന്ന് വിശ്വസിക്കുന്നവർ . ഇവർ രാഷ്ട്രീയത്തിലോ സൈനിക സേവനങ്ങളിലോ പ്രവർത്തിക്കാറില്ല. എല്ലാം സത്യദൈവമായ യഹോവയിൽ സമർപ്പിക്കുന്നതിലൂടെ സൗഖ്യത്തിലേക്ക് നീങ്ങാൻ മനുഷ്യന് കഴിയുമെന്നും ഇവർ വിശ്വസിക്കുന്നു.
ഇവര്‍ ക്രിസ്മസ്, ഈസ്റ്റര്‍, ജന്മദിനം എന്നിവ ആഘോഷിക്കാറില്ല. ക്രിസ്തുവിന്റെ മരണദിനം ആചരിക്കാറുണ്ട്. പൗരാണിക ജൂത കലണ്ടർ പ്രകാരമുള്ള നിസാൻ 14 എന്ന തീയതിയിലാണ് ഈ ദിനം ആചരിക്കുന്നത്. ബൈബിളിൽ ഈ ദിനം മാത്രമാണ് ആചരിക്കണമെന്ന് വിശ്വാസികളോട് നിർദേശിക്കുന്നതെന്നും യഹോവയുടെ സാക്ഷികൾ അവകാശപ്പെടുന്നു.പരമ്പരാഗത ആരാധനാസമ്പ്രദായങ്ങളോ, പ്രത്യേക സംസാരവിധമോ, ഉപവാസമോ ഒന്നും അവർ നടത്തുന്നില്ല. സാക്ഷികൾ തങ്ങളുടെ സഹവിശ്വാസികളെ ‘സഹോദരൻ’ അല്ലെങ്കിൽ ‘സഹോദരി’ എന്ന് വിളിക്കുന്നു. വിശ്വാസികളെ ഒരു കുടുംബത്തിന്റെ ഭാഗമായി കണക്കാക്കുന്നു.
https://www.facebook.com/Malayalivartha