ജാമ്യം അനുവദിച്ച് എന്‍ഐഎ കോടതി... ഒമ്പത് ദിവസത്തെ ജയില്‍വാസത്തിനു ശേഷം കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ഛത്തീസ്ഗഢില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചു. മലയാളികളായ സിസ്റ്റര്‍ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നിവര്‍ക്ക് ബിലാസ്പുരിലെ എന്‍.ഐ.എ കോടതിയാണ് ജാമ്യമനുവദിച്ചത്.
ഒമ്പത് ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത്. 50,000 രൂപയുടെ ബോണ്ട്, രണ്ട് ആള്‍ജാമ്യം, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha