ആംബുലന്‍സുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും സിഗ്‌നലുകളില്‍ ഇനി കാത്തുകിടക്കേണ്ടി വരില്ല...തിരുവനന്തപുരം-കഴക്കൂട്ടം ബൈപ്പാസിലെ ഇന്‍ഫോസിസ് ജംഗ്ഷനില്‍ വിജയകരമായി പരീക്ഷിച്ചു

സിഗ്‌നലുകളിലെ സെന്‍സറുകള്‍ പ്രവര്‍ത്തിപ്പിച്ച് അടിയന്തര വാഹനങ്ങള്‍ സുരക്ഷിതമായി കടന്നുപോകാനും പൊതുഗതാഗതം സുഗമമാക്കാനും....
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തര സാഹചര്യങ്ങളില്‍ എത്തുന്ന ആംബുലന്‍സുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും സിഗ്‌നലുകളില്‍ ഇനി കാത്തുകിടക്കേണ്ടി വരില്ല. നാറ്റ്പാക്കും കെല്‍ട്രോണും സംയുക്തമായി വികസിപ്പിച്ച എമര്‍ജന്‍സി വെഹിക്കിള്‍ പ്രയോറിറ്റി സിസ്റ്റം (ഇവിപിഎസ്) തിരുവനന്തപുരം-കഴക്കൂട്ടം ബൈപ്പാസിലെ ഇന്‍ഫോസിസ് ജംഗ്ഷനില്‍ വിജയകരമായി പരീക്ഷിച്ചു.
സിഗ്‌നലുകളിലെ സെന്‍സറുകള്‍ പ്രവര്‍ത്തിപ്പിച്ച് അടിയന്തര വാഹനങ്ങള്‍ സുരക്ഷിതമായി കടന്നുപോകാനും പൊതുഗതാഗതം സുഗമമാക്കാനും കഴിയുന്ന തരത്തിലാണ് പദ്ധതി. ഇതില്‍ വാഹനവും സിഗ്‌നലും തമ്മില്‍ തരംഗ സങ്കേതിക വിദ്യയാല്‍ നേരിട്ട് ആശയ വിനിമയം നടത്തുന്നതിനാല്‍ കൂടുതല്‍ കാര്യക്ഷമവും വേഗത്തിലും പ്രവര്‍ത്തിക്കുകയും അതു വഴി അടിയന്തിര വാഹനങ്ങള്‍ക്ക് ലക്ഷ്യസ്ഥാനത്ത് വേഗം എത്താനും വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാനും സാധിക്കും.
തിരുവനന്തപുരത്തുനിന്ന് കഴക്കൂട്ടത്തേക്കും തിരിച്ചുമുള്ള പ്രധാന പാതകളിലാണ് ഇത് പരീക്ഷിച്ചത്. അടിയന്തര സാഹചര്യങ്ങളിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കാനായി ഈ സംവിധാനം സഹായിക്കും.
https://www.facebook.com/Malayalivartha