മലയാള സിനിമയുടെ സര്‍വതലസ്പര്‍ശിയായ വളര്‍ച്ചയ്ക്കും വികസനത്തിനുമായി സമഗ്രമായ ചലച്ചിത്ര നയം രൂപീകരിക്കുന്ന സിനിമാകോണ്‍ക്ലേവ് രാജ്യത്തിനാകെ മാതൃകയായിത്തീര്‍ന്ന കേരളത്തിന്റെയും മലയാള സിനിമയുടെയും ശ്രദ്ധേയമായ ചുവടുവെയ്പ്പാണെന്ന് മുഖ്യമന്ത്രി

സിനിമാകോണ്‍ക്ലേവ് രാജ്യത്തിനാകെ മാതൃകയായിത്തീര്‍ന്ന കേരളത്തിന്റെയും മലയാള സിനിമയുടെയും ശ്രദ്ധേയമായ ചുവടുവെയ്പ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിച്ച ജെ സി ഡാനിയേലിന്റെ വിഗതകുമാരനില്‍ നിന്നാണ് മലയാള സിനിമയുടെ ചരിത്രം തുടങ്ങുന്നതെന്നും ആ തിരുവനന്തപുരം തന്നെ ഇത്തരമൊരു ഉദ്യമത്തിനും വേദിയാകുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണെന്നും മുഖ്യമന്ത്രി . നിയമസഭാ സമുച്ചയത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ കോണ്‍ക്ലേവ് ഉദ്?ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒമ്പത് ദശകക്കാലത്തിനുള്ളില്‍ കേരളം എന്ന ദേശത്തെ ആഗോള ഭൂപടത്തില്‍ അടയാളപ്പെടുത്താനായി മലയാള സിനിമയ്ക്കും ഇവിടുത്തെ ചലച്ചിത്ര പ്രതിഭകള്‍ക്കും സാധിച്ചിട്ടുണ്ട്. ഒട്ടനവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ മലയാള സിനിമ ഇതിനകം കരസ്ഥമാക്കി്. അതുകൊണ്ടുകൂടിയാണ് ഉയര്‍ന്ന സാക്ഷരത മാത്രമല്ല, ഉയര്‍ന്ന ദൃശ്യസാക്ഷരതയും ഉന്നതമായ ചലച്ചിത്ര ആസ്വാദനശേഷിയുമുള്ള നാടായി നമ്മുടെ കേരളം വിലയിരുത്തപ്പെടുന്നത്.
കേരളത്തിന്റെ സാമൂഹിക പുരോഗതിയ്ക്കു വേണ്ട സാംസ്‌കാരിക ഊര്‍ജം പകരുന്നതില്‍ മലയാള സിനിമ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നമ്മുടെ സാമൂഹിക- സാമ്പത്തിക രംഗവുമായി ഇഴചേര്‍ന്നുകിടക്കുന്ന മലയാള സിനിമാലോകത്തെ, കാലത്തിനൊത്ത് നവീകരിക്കേണ്ടതും വിപുലീകരിക്കേണ്ടതും ഏറെ അനിവാര്യമായിരിക്കുകയാണ്. അതിനുതകുന്ന ഒരു ചുവടുവെയ്പ്പാണ് കോണ്‍ക്ലേവ് എന്നും മുഖ്യമന്ത്രി .
https://www.facebook.com/Malayalivartha