ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ച് സൈന്യം....തെരച്ചില്‍ തുടരുന്നു

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ച് സൈന്യം. മേഖലയില്‍ മറ്റ് ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഓപ്പറേഷന്‍ അഖല്‍ എന്ന പേരിലാണ് ദൗത്യം.
നിരോധിത സംഘടനയായ ലഷ്‌കര്‍- ഇ തോയ്ബയുടെ വിഭാഗമായ ദി റെസിഡന്റ്സ് ഫ്രണ്ടുമായി ബന്ധമുള്ളവരാണ് ഭീകരര്‍. പഹല്‍ഗാം ആക്രമണവുമായി ബന്ധമുള്ളവരാണ് ഭീകരരെന്ന് അധികൃതര്‍ . ഇന്ത്യന്‍ ആര്‍മി, സിആര്‍പിഎഫ്, ജമ്മു ആന്‍ഡ് കശ്മീര്‍ പൊലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തുന്നത്.
മേഖലയിലെ തീവ്രവാദ നീക്കങ്ങളെക്കുറിച്ചുള്ള രഹസ്യന്വേഷണ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരനെ വധിച്ചത്. ശ്രീനഗറിനടുത്തുള്ള ദച്ചിഗാം ദേശീയ ഉദ്യോനത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി കരുതുന്നുവെന്ന് അധികൃതര്‍ .
സുരക്ഷാ സേന പ്രദേശം വളഞ്ഞ് മറ്റ് രണ്ട് ഭീകരരെയും പിടികൂടാനുള്ള ഓപ്പറേഷന്‍ ശക്തമാക്കിയിരിക്കുകയാണ് . ഓപ്പറേഷന്‍ മഹാദേവ് എന്ന പേരില്‍ കഴിഞ്ഞ ദിവസമാണ് മൂന്ന് ഭീകരരെ വധിച്ചത്.
https://www.facebook.com/Malayalivartha


























