"നമ്മുടെ മോൾ", അബിഗേലിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് മുകേഷ്, കുട്ടിയെ കാണുന്നതിന്റെയും സംസാരിക്കുന്നതിന്റെയും വീഡിയോ പങ്കുവച്ചു
അബിഗേലിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് കൊല്ലം എംഎൽഎയും നടനുമായ മുകേഷ്. നമ്മുടെ മോൾ എന്ന തലക്കെട്ടോടെയാണ് കുട്ടിയെ എടുത്ത് നിൽക്കുന്ന ഫോട്ടോ പങ്കിട്ടത്.ഇന്ന് ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് നാട്ടുകാരിൽ ചിലർ കണ്ടെത്തിയ കുഞ്ഞിനെ എ ആർ ക്യാമ്പിൽ എത്തിച്ചിരുന്നു. അവിടെയാണ് എംഎൽഎ മുകേഷ് കാണാനെത്തിയത്. കുട്ടിയെ കാണുന്നതിന്റെയും സംസാരിക്കുന്നതിന്റെയും വീഡിയോയും മുകേഷ് പങ്കുവച്ചു.തന്റെ കയ്യിൽ വന്നെന്നും തന്നെ അറിയാമെന്നും കുട്ടി പറഞ്ഞെന്ന് മുകേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അബിഗേലിനെ തേടി കേരളം മുഴുവൻ ഉറക്കമൊഴിഞ്ഞ ഒരു രാത്രിയാണ് ഇന്നലെ കടന്ന് പോയത്. ഒടുവിൽ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരിക്കുന്നു.
https://www.facebook.com/Malayalivartha