സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത...
2023 നവംബര്‍ 29 നും ഡിസംബര്‍ 02,03 തീയതികളിലും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, നവംബര്‍ 30, ഡിസംബര്‍ 01 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആന്‍ഡമാന്‍ കടലിന് സമീപം കഴിഞ്ഞദിവസം രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറി.
ഇത് നാളെയോടെ തീവ്ര ന്യൂനമര്‍ദ്ദമാകുമെന്ന് സൂചന. അടുത്ത 48 മണിക്കൂറിനകം ഇത് മിചോംഗ് ചുഴലിക്കാറ്റായി മാറാന്‍ സാദ്ധ്യതയുണ്ട്. ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ അത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഈ വര്‍ഷം രൂപംകൊള്ളുന്ന ആറാമത് ചുഴലിക്കാറ്റാകും. ബംഗാള്‍ ഉള്‍ക്കടലിലുണ്ടാകുന്ന നാലാമത്തേതും. നിലവില്‍ ശ്രീലങ്കയ്ക്ക് സമീപം ചക്രവാത ചുഴിയും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദവും തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ മറ്റൊരു ചക്രവാത ചുഴിയുമുണ്ട്.
ഇത്കാരണം തമിഴ്നാട് തീരത്തേക്ക് ഈര്‍പ്പമുള്ള കാറ്റ് എത്തുകയും ഇത് ശക്തമയ മഴയ്ക്ക് കാരണമാകുകയും ചെയ്യും. നിലവില്‍ ചെന്നൈയില്‍ ശക്തമായ മഴ പെയ്തു. വിവിധയിടങ്ങളില്‍ വെള്ളക്കെട്ടുമുണ്ടായി. ശനിയാഴ്ചയോടെ കേരളത്തില്‍ ശക്തമായ മഴപെയ്യുമെന്നാണ് വിവരം. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഡിസംബര്‍ ഒന്നോടെ മഴ കനക്കും.അതേസമയം ഇന്ന് സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ സാദ്ധ്യതയാണ് പ്രവചിച്ചിരുന്നത്.
https://www.facebook.com/Malayalivartha