കോതമംഗലത്ത് വീടിനുള്ളില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ 11 വര്‍ഷത്തിനുശേഷം ഭര്‍ത്താവ് അറസ്റ്റില്‍
കോതമംഗലത്ത് വീടിനുള്ളില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ 11 വര്‍ഷത്തിനുശേഷം ഭര്‍ത്താവ് അറസ്റ്റില്‍. മാതിരപ്പിള്ളി ആയുര്‍വേദ ആശുപത്രിക്ക് സമീപത്തായി കണ്ണാടിപ്പാറ വീട്ടില്‍ ഷാജി (56) ആണ് അറസ്റ്റിലായത്.
2012 ഓഗസ്റ്റ് 8ന് രാവിലെയാണ് ഷാജിയുടെ ഭാര്യ ഷോജി (34) കൊല്ലപ്പെട്ടത്. ഭാര്യയുടെ സ്വര്‍ണാഭരണം കൈക്കലാക്കാനുള്ള ശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ടൈല്‍ മുറിക്കുന്ന ഇലക്ട്രിക് കട്ടിങ് മെഷീനില്‍ ഉപയോഗിക്കുന്ന ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്താണ് ഷാജി ഭാര്യയെ കൊന്നതെന്നും െ്രെകംബ്രാഞ്ച് അന്വേഷണ സംഘം വെളിപ്പെടുത്തി. 2012 ജനുവരിയില്‍ ഓട്ടോ െ്രെഡവറെ കട്ടിങ് മെഷീന്‍ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച സംഭവത്തില്‍ ഷാജിയുടെ പേരില്‍ വധശ്രമത്തിന് കേസുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായി മാറിയത്.
ഷോജിയുടെ കഴുത്തെല്ലിനുണ്ടായ പൊട്ടലും മുറിപ്പാടിന്റെ വീതിയും കേന്ദ്രീകരിച്ച് െ്രെകംബ്രാഞ്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലയ്ക്ക് ഉപയോഗിച്ച ആയുധം സംബന്ധിച്ച സൂചന കിട്ടിയത്. മാത്രവുമല്ല ഷോജി കൊല്ലപ്പെട്ട് കിടന്ന പായയുടെ അടിയില്‍ നിന്ന് ഷാജിയുടെ ചില രേഖകള്‍ കണ്ടെത്തിയതും നിര്‍ണായകമായി.
പെണ്‍ സുഹൃത്തിന് നല്‍കാനാണ് സംഭവ ദിവസം സ്വര്‍ണാഭരണം എടുക്കാന്‍ ഷാജി വീട്ടില്‍ എത്തിയത്. അലമാരയില്‍ നിന്ന് സ്വര്‍ണം എടുക്കുന്നത് ഷോജി കണ്ടത് തര്‍ക്കത്തിന് ഇടവരുത്തി. ആഭരണങ്ങള്‍ ഷാജിക്ക് നല്‍കാനായി ഷോജി തയ്യാറായില്ല. ഇതിന്റെ പേരിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം .സംഭവശേഷം സമര്‍ത്ഥമായി ഷാജി വീട്ടില്‍ നിന്ന് കടന്നുകളഞ്ഞു.
വ്യാഴാഴ്ച രാവിലെ 6നാണ് മാതിരപ്പിള്ളിയിലെ വീട്ടില്‍നിന്ന് ഷാജിയെ കസ്റ്റഡിയിലെടുത്തത്. െ്രെകംബ്രാഞ്ചിന്റെ നീക്കം തികച്ചും അപ്രതീക്ഷിതമായിരുന്നു. വീട്ടില്‍ നിന്ന് കോതമംഗലം പി.ഒ. ജങ്ഷനു സമീപത്ത് ഷാജി മുന്‍പ് കാര്‍ഷികനിര്‍മാണ ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കിയിരുന്ന കടമുറിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് കോതമംഗലം പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ വെച്ചാണ് പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് 1.30ഓടെ ഷാജിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി.
കോതമംഗലം പോലീസ് നടത്തിയ അന്വേഷണത്തില്‍ കേസ് തെളിയാതെ വന്നപ്പോഴാണ് െ്രെകംബ്രാഞ്ചിന് കൈമാറിയത്. മെഷീന്‍ബ്ലേഡ് ഷാജി നശിപ്പിച്ചു. മെഷീന്‍ കണ്ടെടുക്കുകയും ചെയ്തു. കുറ്റം ചെയ്തിട്ടില്ലെന്നും പോലീസ് തന്റെമേല്‍ കേസ് കെട്ടിവെച്ചതാണെന്നുമായിരുന്നു ഷാജിയുടെ പ്രതികരണം.
"
https://www.facebook.com/Malayalivartha