Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെക്രട്ടേറിയറ്റിലെ മന്ദഗതിയിലുള്ള ഫയല്‍ നീക്കം ഒഴിവാക്കാന്‍ ശമ്പളക്കമ്മിഷന്റെ റിപ്പോര്‍ട്ട്

05 JANUARY 2016 09:07 AM IST
മലയാളി വാര്‍ത്ത.

സെക്രട്ടേറിയറ്റിലെ മന്ദഗതിയിലുള്ള ഫയല്‍ നീക്കവും പരാതികളും മന്ത്രിമാര്‍ ബന്ധപ്പെട്ട സെക്രട്ടറിമാര്‍ക്കു കൈമാറി ഫയല്‍ കൂമ്പാരം ഉണ്ടാക്കരുതെന്ന് ശമ്പളക്കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫയലുകള്‍ താഴേനിന്ന് മുകള്‍ത്തട്ടുവരെ കിടന്നുകറങ്ങുന്നതിന് പകരം ആരാണോ തീരുമാനം എടുക്കേണ്ടത് ആ തലം വരെ അത് പോയാല്‍ മതി. ഡെപ്യൂട്ടി/ജോയിന്റ് സെക്രട്ടറിമാര്‍ വരെ എത്തേണ്ടതാണെങ്കില്‍ അത് അവിടെ തീര്‍പ്പാക്കണം. അത് നിര്‍വഹിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയാറായില്ലെങ്കില്‍ അദ്ദേഹത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ അത് രേഖപ്പെടുത്തണം. അണ്ടര്‍സെക്രട്ടറി തലത്തിലെത്തുമ്പോള്‍ ഒരു ഫയല്‍ അഡീഷണല്‍ സെക്രട്ടറി കാണേണ്ടതാണെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍തന്നെ അത് അവിടേക്ക് നേരിട്ട് വിടണം. പരാതികള്‍ വാങ്ങുന്ന മന്ത്രിമാര്‍ കഴിയുന്നതും അവയുടെ സാധുത സ്വന്തം ഓഫീസില്‍തന്നെ പരിശോധിച്ചശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അതു നേരിട്ടു കൈമാറണം. ഇത്തരത്തിലായാല്‍ അനാവശ്യപരാതികള്‍ ഒഴിവാക്കാമെന്ന് മാത്രമല്ല, ഇവയുടെ തുടര്‍ നീക്കങ്ങള്‍ മന്ത്രിക്കോ അദ്ദേഹത്തിന്റെ ഓഫീസിനോ കൃത്യമായി പരിശോധിക്കാനും കഴിയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ ശമ്പളപരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റിന്റെ പ്രാധാന്യം കുറച്ചെന്ന ആരോപണം ഉയര്‍ന്നെങ്കില്‍ പത്താം കമ്മിഷന്റെ റിപ്പോര്‍ട്ട് അതു മാറ്റിമറിച്ചിരിക്കുകയാണ്. കഴിഞ്ഞ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നിരവധി പ്രശ്‌നങ്ങളാണ് സെക്രട്ടേറിയറ്റില്‍ ഉണ്ടായത്. ഇതു പരിഹരിക്കുന്നതിനു നൂറുക്കണക്കിന് ഉത്തരവുകളും പിന്നീടു സര്‍ക്കാരിനു പുറത്തിറക്കേണ്ടിവന്നു. ഇക്കുറി പഴയ അധികാരങ്ങള്‍ സെക്രട്ടേറിയറ്റിനു പുനഃസ്ഥാപിച്ചുകൊടുക്കുന്നുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങളാണ് കമ്മിഷന്‍ മുന്നോട്ടുവയ്ക്കുന്നത്.
ഓരോ സര്‍ക്കാരും സ്ഥലമാറ്റത്തിനു മാനദണ്ഡങ്ങള്‍ നിശ്ചയിക്കാറുണ്ടെങ്കിലും അതൊന്നും പാലിക്കാറില്ല. മഹാരാഷ്ട്രയിലുള്ളതുപോലെ കര്‍ശന നിയമനിര്‍മ്മാണം ഇക്കാര്യത്തില്‍ വേണം. സ്ഥലമാറ്റം നിശ്ചിതകാലത്തേക്കായിരിക്കണം. അത് മറികടന്ന് ഒരാളെ മാറ്റണമെങ്കില്‍ ശക്തമായ കാരണങ്ങളുണ്ടാകണം. നിയമവും ചട്ടങ്ങളും ഉണ്ടാകുന്നതുവരെ ഇത് നടപ്പിലാക്കന്‍ പ്രത്യേക ഉത്തരവ് ഇറക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിക്കുന്നു.ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സമാനമായ തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റം ഓരോ വ്യക്തിയുടെയും പ്രവര്‍ത്തനമികവ് പരിശോധിച്ചാകണം. നിലവില്‍ തന്നെ പലതരത്തിലുള്ള വാര്‍ഷിക അവലോകന സംവിധാനങ്ങളുണ്ടെങ്കിലും അതിനെല്ലാം ഓരോ മാര്‍ക്ക് നല്‍കണം. അത്തരത്തില്‍ എ മുതല്‍ ഡിവരെയുള്ളവയ്ക്ക് 10 മുതല്‍ നാല് മാര്‍ക്ക് വരെ നിശ്ചയിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ഉദ്യോഗസ്ഥന് പരാമവധി 140ഉം കുറഞ്ഞത് 56 മാര്‍ക്കും ലഭിക്കാം. ഓരോ വര്‍ഷവും ഉദ്യോഗസ്ഥന് ലഭിച്ച എ, ബി.സി.ഡി. ഗ്രേഡുകള്‍ കൂട്ടിയാണ് മാര്‍ക്ക് നിശ്ചയിക്കുന്നത്. ഇങ്ങനെ നിശ്ചയിക്കുമ്പോള്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചാലും ഇതിനിടയില്‍ എപ്പോഴെങ്കിലും ഒരു ഡി ഗ്രേഡ് കിട്ടിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ ഒഴിവാക്കണം. എന്തുചെയ്താലും സീനിയോരിട്ടിയുടെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം ലഭിക്കുമെന്ന ചിന്ത ഉദ്യോഗസ്ഥരില്‍ ഇല്ലാതാകുന്നതിനോടൊപ്പം സേവനാകവകാശനിയമം ഫലപ്രദമായി നടപ്പാക്കാനും കഴിയുമെന്ന് കമ്മിഷന്‍ കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (6 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (6 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (6 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (6 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (6 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (12 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (12 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (12 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (12 hours ago)

Malayali Vartha Recommends