പത്തുവയസുള്ള ബാലികയെ വയോധികനടക്കം മൂന്നുപേര്‍ പീഡിപ്പിച്ചു

പത്തുവയസുള്ള ബാലികയെ മിഠായി വാങ്ങി നല്‍കി പീഡനത്തിനിരയാക്കിയ മൂന്നുപേരെ പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂരില്‍ പോലീസ് അറസ്റ്റു ചെയ്തു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പേരാട്ട് സുബ്രന്‍ (58), മണി (68), ആലുനില്‍ക്കുന്നതില്‍ ഹരികൃഷ്ണന്‍ (18) എന്നിവരെയാണു ചാലക്കുടി അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ ജോലിക്കുപോകുന്ന സമയത്തു കുട്ടിക്കു മിഠായി വാങ്ങി നല്‍കി തങ്ങളുടെ വീടുകളിലേക്കു കൂട്ടികൊണ്ടുപോയാണ് ഇവര്‍ പീഡനത്തിനിരയാക്കിയിരുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ പല സമയങ്ങളിലായാണു പീഡനം നടന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബാലികയെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ടുപോയപ്പോള്‍ നടത്തിയ പരിശോധനയിലാണു പീഡനം നടന്നതായി കണ്ടെത്തിയത്. തുടര്‍ന്നു മാതാപിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു പ്രതികളെ അറസ്റ്റു ചെയ്തത്. ഇരിങ്ങാലക്കുടയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കുമുമ്പാകെയും വനിതാ മജിസ്‌ട്രേറ്റിനു മുമ്പാകെയും ഹാജരാക്കി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha