മെട്രോ കോച്ചുകള്‍ ഇന്ന് മുട്ടം യാര്‍ഡില്‍; പരീക്ഷണ ഓട്ടത്തിന് പാതകള്‍ സജ്ജമെന്ന് ഡിഎംആര്‍സി

കേരളത്തിന്റെയും കൊച്ചിയുടെയും സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ മെട്രോയുടെ കോച്ചുകള്‍ എത്തി. കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടത്തിനുള്ള ക്രമീകരണങ്ങള്‍ മെട്രോ യാര്‍ഡില്‍ പൂര്‍ത്തിയായെന്ന് ഡി.എം.ആര്‍.സി. അറിയിച്ചു. വികസന പ്രതീക്ഷകള്‍ക്ക് പുതുമാനം നല്‍കി കൊച്ചി മെട്രോ റെയിലിന്റെ ആദ്യ കോച്ചുകള്‍ ആലുവയിലെത്തി. ഇന്നലെ രാത്രി എത്തുമെന്ന് കരുതിയിരുന്ന കോച്ചുകള്‍ പകല്‍ മൂന്നോടെതന്നെ ആലുവ പുളിഞ്ചുവട് ജംങ്ഷനില്‍ എത്തി. ഇന്ന് രാവിലെ 8.30ന് കോച്ചുകള്‍ മുട്ടം യാര്‍ഡിലേക്ക് മാറ്റും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് പരിശോധനകള്‍ക്കുശേഷം ആദ്യ കോച്ച് അണ്‍ലോഡിങ് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റും. മറ്റു രണ്ടെണ്ണം തിങ്കളാഴ്ചയായിരിക്കും മാറ്റുക. മൂന്നു കോച്ചുകള്‍ 23 ന് പരീക്ഷണ ഓട്ടം നടത്തും.
അണ്‍ലോഡിങ് ഏരിയയില്‍ ഇറക്കുന്ന കോച്ചുകള്‍ പാക്കിങ് മാറ്റി പത്തു ദിവസത്തോളം ഇന്‍സ്‌പെക്ഷന്‍ ലൈനില്‍ പരിശോധനകള്‍ക്കു വിധേയമാക്കും. ഇവിടെവച്ചാണു കോച്ചുകള്‍ കൂട്ടിയോജിപ്പിച്ച് ട്രെയിന്‍ ആക്കുന്നത്. പത്തു ദിവസത്തിനു ശേഷമേ ട്രെയിന്‍ ടെസ്റ്റ് ട്രാക്കിലേക്കു മാറ്റി ഓടിച്ചു നോക്കൂ. ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ പരിശോധനകളാണ് ഇവിടെ നടക്കുന്നത്. ബ്രേക്ക്, വിവര വിനിമയ സംവിധാനങ്ങള്‍ എന്നിവ ഈ ഘട്ടത്തില്‍ പരിശോധിക്കും. ഈ മാസം 23 നു കൊച്ചി മെട്രോ കോച്ചുകളുടെ പരീക്ഷണ ഓട്ടം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫ്‌ലാഗ് ഓഫ് ചെയ്യും. 900 മീറ്റര്‍ നീളമുള്ള ട്രാക്കിലാണു പരീക്ഷണ ഓട്ടം.
മെട്രോ കോച്ചിന് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ ദേശീയപാതയില്‍ പുളിഞ്ചോടിന് സമീപം ആദ്യ മൂന്ന് കോച്ചുകളും വഹിച്ചെത്തിയ ട്രെയിലറുകള്‍ക്ക് ജനങ്ങള്‍ ഗംഭീര വരവേല്‍പ്പ് നല്‍കി. ഇന്ന് രാവിലെയാകും വരവെന്ന പ്രതീക്ഷയില്‍ സ്വീകരണത്തിന് ജനപ്രതിനിധികളാരും ആദ്യം ഉണ്ടായില്ല. വിവരമറിഞ്ഞ് പിന്നീടാണ് നേതാക്കള്‍ എത്തിയത്. പറഞ്ഞതിലും നേരത്തേവന്ന ട്രെയിലറുകള്‍ക്ക് അതിന്റെ കുറവൊന്നും കാണിക്കാതെയായിരുന്നു ജനകീയ വരവേല്‍പ്പ്. ട്രെയിലറുകള്‍ക്ക് മുമ്പില്‍ മെട്രോ കോച്ചിന് സ്വാഗതം എന്ന ബാനര്‍ കെട്ടി െ്രെഡവര്‍ക്ക് അന്‍വര്‍ സാദത്ത് എംഎ!ല്‍എ മധുരം നല്‍കി.
ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിലെ അല്‍സ്‌റ്റോം ഫാക്ടറിയില്‍ നിര്‍മ്മിച്ച കോച്ചുകളാണ് റോഡ് മാര്‍ഗം എത്തിച്ചത്. മൂന്ന് കൂറ്റന്‍ ട്രെയിലര്‍ ലോറികളിലാണ് കോച്ചുകള്‍ കൊണ്ടുവരുന്നത്. യാര്‍ഡിലെ പല്‍റ്റ്‌ഫോമില്‍ ഇറക്കുന്ന കോച്ചുകളില്‍ ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ അല്‍സ്‌റ്റോമിന്റെ എന്‍ജിനീയര്‍മാര്‍ വരുത്തും. പരീക്ഷണ ഓട്ടത്തിന് തയ്യാറാക്കാനാണിത്. തുടര്‍ന്ന് ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ ഒരുക്കിയ ട്രാക്കില്‍ 23 ന് പരീക്ഷണ ഓട്ടം നടത്തും. വലിയവാഹനമായതിനാല്‍ പകല്‍ യാത്ര ഒഴിവാക്കി രാത്രിയില്‍ മാത്രമാണ് സഞ്ചരിച്ചത്. െ്രെഡവറുടെ കാബിന്‍ ഉള്‍പ്പെടെയുള്ളതാണ് മൂന്ന് കോച്ചുകള്‍. 66 മീറ്റര്‍ നീളമുള്ള കോച്ചിന് 2.99 മീറ്റര്‍ വീതിയുണ്ട്. 8.3 കോടി രൂപയാണ് ചെലവ്. മൂന്ന് കോച്ചുകള്‍ വീതമുള്ള 25 ട്രെയിനുകളാണ് കൊച്ചി മെട്രോ ആദ്യഘട്ടത്തില്‍ ഉപയോഗിക്കുക. രണ്ടാമത്തെ കോച്ച് സെറ്റുകള്‍ ഏപ്രിലിലെത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























