കളക്ടര്‍ പ്രശാന്ത് നായര്‍ തിരക്കഥാകൃത്താകുന്നു

കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍ തിരക്കഥാകൃത്താകുന്നു. ദേശീയ പുരസ്‌കാര ജേതാവായ അനില്‍ രാധാകൃഷ്ണ മേനോന്റെ പുതിയ സിനിമയ്ക്കാണ് പ്രശാന്ത് നായരും ഭാര്യ ലക്ഷ്മിയും ചേര്‍ന്ന് തിരക്കഥ എഴുതുന്നത്. കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിക്കുന്ന സിനിമ സറ്റയര്‍ കോമഡി ജോണറിലുള്ള ചിത്രമാണ്.
ഒരു മാധ്യമ അഭിമുഖത്തില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചില പ്രത്യേക സ്വഭാവ സവിശേഷതകളുള്ളയാളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. പ്രമുഖ യുവതാരം ഈ കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തിന്റെ താരനിര്‍ണ്ണയം നടന്നുവരുന്നു.
നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌കര, ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനില്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. നിരവധി ജനകീയ പദ്ധതികളിലൂടെ ജനപ്രിയനായ കളക്ടറാണ് പ്രശാന്ത്. കളക്ടര്‍ ബ്രോ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പോപ്പുലറായ പ്രശാന്ത് ഫെയ്‌സ്ബുക്കിലൂടെ സാധാരുമായി നേരിട്ട് സംവദിക്കുന്ന കളക്ടര്‍ കൂടിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























