ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഇന്ന് കേരളത്തില്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന്റെ ഉദ്ഘാടനം ഉപരാഷ്ട്രപതി നിര്‍വഹിക്കും

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഇന്നു കേരളത്തിലെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഉച്ചയ്ക്കു രണ്ടിന് ഐഎന്‍എസ് ഗരുഡ നേവല്‍ എയര്‍ സ്റ്റേഷനിലെത്തുന്ന ഉപരാഷ്ട്രപതി ഹെലികോപ്ടര്‍ മാര്‍ഗം കോട്ടയത്തെത്തും. കോട്ടയത്ത് കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും.
തുടര്‍ന്ന് ഹെലികോപ്ടറില്‍ കൊച്ചിയില്‍ തിരിച്ചെത്തുന്ന അദ്ദേഹം വൈറ്റില ടോക് എച്ച് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ടോക് എച്ച് ഇന്റര്‍നാഷണല്‍ സെന്റിനറി ആഘോഷത്തില്‍ പങ്കെടുത്തശേഷം പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ടേക്കു പോകും. നാളെ മലപ്പുറം മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ഇന്റര്‍ഫെയ്ത്ത് ആന്വല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുന്ന ഉപരാഷ്ട്രപതി കോഴിക്കോട് വിമാനത്താവളം വഴി തിരുവനന്തപുരത്തേക്കു തിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























