പഠാന്‍കോട്ട് ഭീകരാക്രമണം: സല്‍വീന്ദര്‍ സിങ്ങിനെ ഇന്നു നുണപരിശോധനയ്ക്കു വിധേയനാക്കിയേക്കും

പഠാന്‍കോട്ട് ഭീകരാക്രമണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), ഗുര്‍ദാസ്പൂര്‍ എസ്പി: സല്‍വീന്ദര്‍ സിങ്ങിനെ ഇന്നു നുണപരിശോധനയ്ക്കു വിധേയനാക്കിയേക്കും. തന്റെ കാര്‍ ഭീകരര്‍ തട്ടിയെടുത്തു എന്നാണ് സല്‍വീന്ദര്‍ സിങ് പറയുന്നത്. സല്‍വീന്ദര്‍ സിങ്ങിന്റെ കാറിലാണ് ഭീകരര്‍ പഠാന്‍കോട്ടെ വ്യോമ താവളത്തിലെത്തിയത്.
അദ്ദേഹത്തെ പഞ്ചാബില്‍ ചോദ്യം ചെയ്തപ്പോള്‍ മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയിരുന്നു. ഇന്നു ന്യൂഡല്‍ഹിയിലാവും നുണപരിശോധന നടത്തുക. അദ്ദേഹത്തിന്റെ കാറില്‍ നിന്നു ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പഠാന്‍കോട്ട് ഭീകരാക്രമണം സംബന്ധിച്ച് പാക്കിസ്ഥാന്‍ അന്വേഷണം നടത്തുകയാണെന്നും സത്യം പുറത്തുകൊണ്ടുവരുമെന്നും പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയോടു പറഞ്ഞു. ഭീകരാക്രമണം സംബന്ധിച്ച് ജോണ്‍ കെറി, നവാസ് ഷരീഫുമായി ഫോണില്‍ സംസാരിച്ചപ്പോഴാണ് ഷരീഫ് സത്യം പുറത്തുകൊണ്ടുവരുമെന്ന് ഉറപ്പുനല്‍കിയത്.
ഇന്ത്യയുമായി നടക്കാനിരിക്കുന്ന നയതന്ത്ര ചര്‍ച്ചകള്‍ ഭീകരാക്രമണം മൂലം തടസ്സപ്പെടില്ലെന്ന് ഷരീഫ് പ്രത്യാശിച്ചു. \'പാക്കിസ്ഥാന്‍ നടത്തുന്ന അന്വേഷണം സുതാര്യമാണ്. ഞങ്ങളുടെ കഴിവും സത്യസന്ധതയും ലോകം തിരിച്ചറിയും\'– ഷരീഫ് പറഞ്ഞു. പാക്കിസ്ഥാന്റെ അന്വേഷണത്തിനു പൂര്‍ണ പിന്തുണ നല്‍കുന്നതായി ജോണ്‍ കെറി അറിയിച്ചു. മേഖലയില്‍ തീവ്രവാദം ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഇരുവരും സംസാരിച്ചു. ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാക്കിസ്ഥാനുമേല്‍ സമ്മര്‍ദം ചെലുത്തുക മാത്രമാണ് യുഎസിനു മുന്നിലുള്ള വഴിയെന്ന് യുഎസിലെ മുന്‍ നയതന്ത്രവിദഗ്ധരായ സല്‍മായ് ഖലീല്‍സാദ്, ജയിംസ് ഡോബിന്‍സ് എന്നിവര്‍ അഭിപ്രായപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























