Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

ഓസ്‌ട്രേലിയ നാളെയും കരുത്ത്... അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് മൂന്നാം കിരീടം; ഫൈനലില്‍ ഇന്ത്യയെ 79 റണ്‍സിന് തോല്‍പ്പിച്ചു; സീനിയര്‍ താരങ്ങളുടെ ലോകകപ്പില്‍ പരാജയമറിയാതെ ഫൈനലിലെത്തിയ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയതിന് സമാനമായി ഓസീസ് കൗമരാപ്പടയുടെയും പോരാട്ടം

12 FEBRUARY 2024 09:04 AM IST
മലയാളി വാര്‍ത്ത

More Stories...

പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി 

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....

ഓസ്‌ട്രേലിയ ജൂനിയര്‍ ടീമും ചെറിയ മീനല്ല. നാളെയുടെ താരങ്ങളാണ് തങ്ങളെന്ന് തെളിയിച്ചിരിക്കുകയാണ്. അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് മൂന്നാം കിരീടം. ഫൈനലില്‍ ഇന്ത്യയെ 79 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ കിരീടം നേടിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 254 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കം മുതല്‍ അടിതെറ്റിയ ഇന്ത്യ 43.5 ഓവറില്‍ 174 റണ്‍സിന് പുറത്തായി.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യയില്‍ നടന്ന സീനിയര്‍ താരങ്ങളുടെ ലോകകപ്പില്‍ പരാജയമറിയാതെ ഫൈനലിലെത്തിയ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയതിന് സമാനമായിരുന്നു ഓസീസ് കൗമരാപ്പടയുടെയും കിരീട നേട്ടം. സ്‌കോര്‍ ഓസ്‌ട്രേലിയ 50 ഓവറില്‍ 253-7, ഇന്ത്യ 43.5 ഓവറില്‍ 174ന് ഓള്‍ ഔട്ട്.

അണ്ടര്‍ 19 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയലക്ഷ്യം ഓസ്‌ട്രേലിയ മുന്നോട്ടുവെച്ചപ്പോഴെ ഇന്ത്യ അപകടം മണത്തിരുന്നു. ഫൈനലുകളില്‍ ഓസ്‌ട്രേലിയക്ക് മാത്രം സാധ്യമാവുന്ന മേധാവിത്വത്തോടെ ഓസീസ് ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ തുടക്കത്തിലെ ഇന്ത്യ പ്രതിരോധത്തിലായി. ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷകളായ അര്‍ഷിന്‍ കുല്‍ക്കര്‍ണി(4), മുഷീര്‍ ഖാന്‍(22), ക്യാപ്റ്റന്‍ ഉദയ് സഹാരണ്‍, സച്ചിന്‍ ദാസ്(9) എന്നിവര്‍ സ്‌കോര്‍ ബോര്‍ഡില്‍ 68 റണ്‍സെത്തിയപ്പോഴേക്കും ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി.

മൂന്നാം ഓവറില്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ പുറത്താക്കി കാളം വൈല്‍ഡ്‌ളര്‍ ആണ് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. മൂന്നാമനായി എത്തിയ മുഷീര്‍ ഖാന്‍ ആദര്‍ശ് സിംഗിനൊപ്പം പ്രതീക്ഷ നല്‍കിയെങ്കിലും സ്‌കോര്‍ 40ല്‍ നില്‍ക്കെ ബേര്‍ഡ്മാന്റെ പന്തില്‍ ബൗള്‍ഡായി പുറത്തായി.

33 പന്തില്‍ 22 റണ്‍സാണ് മുഷീറിന്റെ നേട്ടം. നാലാം നമ്പറിലിറങ്ങിയ ക്യാപ്റ്റന്‍ ഉദയ് സഹാരണിനെയും(9) ബേര്‍ഡ്മാന്‍ പുറത്താക്കി. ഇതോടെ പ്രതിരോധത്തിലായ ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷയായ സച്ചിന്‍ ദാസിനെ(8) റാഫ് മക്മില്ലന്‍ പുറത്താക്കി. 40-1ല്‍ നിന്ന് 68-4ലേക്ക് ഇന്ത്യ കൂപ്പുകുത്തി. ഒറ്റക്ക് പൊരുതി നോക്കിയ ഓപ്പണര്‍ ആദര്‍ശ് സിംഗിനെ(47) ബേര്‍ഡ്മാന്‍ തന്നെ വീഴ്ത്തിയതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. എട്ടാമനായി ക്രീസിലെത്തി 43 പന്തില്‍ 46 റണ്‍സടിച്ച മുരുഗന്‍ അഭിഷേകിന്റെ പോരാട്ടത്തിന് ഇന്ത്യയുടെ തോല്‍വിഭാരം കുറക്കാനെ കഴിഞ്ഞുള്ളു. അഭിഷേകിനെ കാളം വാല്‍ഡ്‌ളര്‍ പുറത്താക്കിയപ്പോള്‍ സൗമി പാണ്ഡെയയെ വീഴ്ത്തി സ്‌ട്രേക്കര്‍ ഇന്ത്യന്‍ പോരാട്ടം അവസാനിപ്പിച്ചു.

ഓസ്‌ട്രേലിയക്കുവേണ്ടി ബേര്‍ഡ്മാനും മക്മില്ലനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സെമിയില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ടോം സ്‌ട്രേക്കര്‍ക്ക് ഒരു വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 253 റണ്‍സെടുത്തത്. 55 റണ്‍സ് നേടിയ ഹര്‍ജാസ് സിങാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി രാജ് ലിംബാനി മൂന്നും നമന്‍ തിവാരി രണ്ടും വിക്കറ്റ് വീഴ്ത്തി.

അതിനിടെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് ആശ്വാസവാര്‍ത്ത. മധ്യനിര ബാറ്ററായ കെ എല്‍ രാഹുല്‍ മൂന്നാം ടെസ്റ്റില്‍ തിരിച്ചെത്തുമെന്ന് ഉറപ്പായി. നെറ്റ്‌സില്‍ ബാറ്റിംഗ് പരിശീലനം നടത്തുന്നതിന്റെ വീഡിയോ രാഹുല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു. പരിശീലനത്തിനിടെ മനോഹരമായ ഡ്രൈവുകള്‍ കളിച്ച രാഹുല്‍ പരിക്കിന്റെ യാതൊരു ലക്ഷണങ്ങളുമില്ലാതെയാണ് ബാറ്റ് ചെയ്യുന്നത്.

രാഹുലിനെയും ജഡേജയെയും മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഫിറ്റ്‌നെസ് തെളിയിച്ചാല് മാത്രമെ ഇവര്‍ക്ക് കളിക്കാനാവു എന്ന് ടീം സെലക്ഷന്‍ സമയത്ത് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കായി തിളങ്ങിയ രാഹുലിന് പരിക്കു മൂലം രണ്ടാം ടെസ്റ്റില് കളിക്കാനായിരുന്നില്ല.

അതേസമയം, ആദ്യ ടെസ്റ്റിനിടെ കാല്‍മുട്ടിന് പരിക്കേറ്റ ഇംഗ്ലണ്ട് സ്പിന്നര്‍ ജാക്ക് ലീച്ചിന് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളും നഷ്ടമാവും. മത്സര ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ ലീച്ചിന് കുറഞ്ഞത് ആറു മാസമെങ്കിലും വേണ്ടിവരുമെന്നാണ് കരുതുന്നത്. ജാക് ലീച്ചിന് പകരക്കാരനായി ആരെയും ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന് ഇംഗ്ലണ്ട് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (26 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (39 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (2 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (3 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (4 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (4 hours ago)

Malayali Vartha Recommends