എല്ലാം ദേവിയുടെ അനുഗ്രഹം... പിറന്നാള്‍ ദിനത്തില്‍ മൂകാംബികാ ദേവിയെ കാണാന്‍ യേശുദാസ് എത്തി

മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് തന്റെ പിറന്നാള്‍ ദിനത്തില്‍ മൂകാംബികാ ദേവിയുടെ അനുഗ്രഹം വാങ്ങാനെത്തി. എല്ലാം ദേവിയുടെ അനുഗ്രഹമെന്ന് ഗാനഗന്ധര്‍വ്വന്‍ പറയാന്‍ മറന്നില്ല. ദേവിയുടെ അനുഗ്രഹമാണ് തന്നെ ഇതുവരെ എത്തിച്ചതെന്നും യോശുദാസ് പറഞ്ഞു. ക്ഷേത്രത്തിലെത്തിയവര്‍ ഗാനഗന്ധര്‍വനെ കണ്ടപ്പോള്‍ ഒന്ന് അതിശയിച്ച് പോയി. പതിവ് തെറ്റിക്കാതെ പിറന്നാള്‍ ദിനങ്ങളില്‍ താന്‍ മൂകാംബികാ ദര്‍ശനം നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
76 ാം ജന്മദിനത്തിന് മൂകാംബികാ ദേവിയെ തൊഴുതു വണങ്ങുന്നതിന് ഇന്നലെ രാവിലെ ഒമ്പതോടെയാണ് യേശുദാസും കുടുംബവും കൊല്ലൂരിലെത്തിയത്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കു സൗപര്‍ണികാമൃതം അവാര്‍ഡ് അദ്ദേഹം സമ്മാനിച്ചു. മലയാള സിനിമാ ഗാനരഗംഗത്ത് കൈതപ്രത്തിന്റെ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ നന്മകള്‍ കുറഞ്ഞുവരികയാണ്. നന്മകള്‍ തിരിച്ചുപിടിച്ചാല്‍ മാത്രമേ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ മനുഷ്യര്‍ക്ക് കഴിയുകയുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്ഷേത്ര തന്ത്രി ഗോവിന്ദ അഡിഗയുടെ വീട്ടില്‍ നിന്ന് പിറന്നാള്‍ സദ്യ ഉണ്ടശേഷം യേശുദാസ് വീണ്ടും സന്ധ്യയോടെ ക്ഷേത ദര്‍ശനത്തിന് എത്തുകയും സരസ്വതീ മണ്ഡപത്തില്‍ കീര്‍ത്തനം ആലപിക്കുകയും ചെയ്തു. എല്ലാ വര്‍ഷവും പിറന്നാളിന് തലേദിവസം തന്നെ യേശുദാസ് കൊല്ലുരിലെത്താറുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം പതിവ് തെറ്റിച്ച് പിറന്നാള്‍ ദിനത്തിലാണ് ദര്‍ശനത്തിനെത്തിയത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ കുഞ്ഞിമംഗലത്ത് വടക്കന്‍കൊവ്വല്‍ ഭഗവതിക്ഷേത്രത്തില്‍ 32 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി യേശുദാസിന്റെ സംഗീത കച്ചേരി ഉണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























