സംസ്ഥാന ബജറ്റ് ഫെബ്രുവരി 12-ന്

സംസ്ഥാന ബജറ്റ് ഫെബ്രുവരി 12-ന്. ഈ മാസം 29-നു നടത്താന്‍ നേരത്തെ നിശ്ചയിച്ച ബജറ്റ് അവതരണമാണു നീട്ടിവച്ചത്. തീയതി സംബന്ധിച്ച അന്തിമതീരുമാനം ഈയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലുണ്ടായേക്കും. അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഈ മാസം അവസാനം പ്രഖ്യാപിക്കാനാണു സര്‍ക്കാര്‍ തീരുമാനം.
ജീവനക്കാര്‍ക്കു പുതുക്കിയ ആനുകൂല്യങ്ങള്‍ ഫെബ്രുവരി മുതല്‍ നല്‍കും. പെന്‍ഷന്‍കാര്‍ക്കു ഫെബ്രുവരി ആറിനു പുതുക്കിയ ആനുകൂല്യം നല്‍കുമെന്നാണു സൂചന. ശമ്പളപരിഷ്‌കരണം വൈകുന്നുവെന്നാരോപിച്ചു നാളെ പ്രതിപക്ഷ സംഘടനകള്‍ സമരം നടത്താനിരിക്കുകയാണ്. അഞ്ചുവര്‍ഷം മുന്‍പ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശമ്പളപരിഷ്‌കരണം പ്രഖ്യാപിച്ചതു ഫെബ്രുവരി 26-നായിരുന്നു. ആ തീയതിക്കു മുമ്പ് ഇത്തവണ പരിഷ്‌കരണം നടപ്പാക്കുമെന്നു മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു.
ബജറ്റ് തയാറാക്കുന്ന നടപടികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മേല്‍നോട്ടത്തില്‍ അന്തിമഘട്ടത്തിലാണ്. തിരഞ്ഞെടുപ്പു വര്‍ഷമായതിനാല്‍ ജനപ്രിയ ബജറ്റിനുള്ള നിര്‍ദേശങ്ങളാണ് ഒരുങ്ങുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ ഒതുങ്ങിനിന്നു, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ബജറ്റ് തയാറാക്കാനാണു ധനവകുപ്പിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം. സംസ്ഥാനത്തിന്റെ വരുമാനവര്‍ധനയ്ക്കു ജനദ്രോഹപരമല്ലാത്ത നടപടികള്‍ ഉണ്ടാകുമെന്നു ധനവകുപ്പ് അറിയിച്ചിട്ടുണ്ട്.
ബജറ്റ് അവതരണവുമായി ബന്ധപ്പെട്ടു നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടേണ്ട തീയതിയും ഈയാഴ്ച തീരുമാനിച്ചേക്കും. കമ്മിഷന്‍ ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പാക്കിയാല്‍, വര്‍ഷം 7800 കോടിയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നു സമിതി മുന്‍പാകെ ധന അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതു കേരളത്തിനു താങ്ങാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം വര്‍ധിപ്പിക്കണമെന്ന ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ കൂടി നടപ്പാക്കേണ്ടിവന്നാല്‍, സംസ്ഥാന സാമ്പത്തികനില പാടേ തകരും.
ജീവനക്കാരുടെ അനര്‍ഹമായ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കണമെന്ന ശുപാര്‍ശ ഉപസമിതി നേരത്തെ തന്നെ തള്ളിയിരുന്നു. ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആയിരത്തോളം നിവേദനങ്ങള്‍ ഉപസമിതിക്കു ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ, ജീവനക്കാരെ പിണക്കി മുന്നോട്ടു പോകാനാകില്ലെന്നാണ് ഉപസമിതി നിലപാട്. ശുപാര്‍ശകളും പരാതികളും സംബന്ധിച്ചു രണ്ടാഴ്ചയ്ക്കകം അന്തിമ തീരുമാനമെടുക്കാനാണു മുഖ്യമന്ത്രി ഉപസമിതിക്കു നല്‍കിയ നിര്‍ദേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























