സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നാളെ പണിമുടക്കും

വേതനഘടനയുടെ പരിഷ്‌കരണവും സിവില്‍സര്‍വീസിന്റെ സംരക്ഷണവും ആവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ചൊവ്വാഴ്ച പണിമുടക്കും. പ്രതിലോമകരമായ ശുപാര്‍ശകള്‍ തള്ളി ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, തസ്തിക വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. രണ്ടുവര്‍ഷമായി ഈ ആവശ്യം മുന്‍നിര്‍ത്തി നടത്തുന്ന പ്രക്ഷോഭങ്ങളോട് സര്‍ക്കാര്‍ നിഷേധസമീപനം തുടരുന്ന സാഹചര്യത്തിലാണ് ജീവനക്കാര്‍ പണിമുടക്കിന് നിര്‍ബന്ധിതമായതെന്ന് ആക്ഷന്‍ കൌണ്‍സില്‍ ഓഫ് സ്‌റ്റേറ്റ് എംപ്‌ളോയീസ് ആന്‍ഡ് ടീച്ചേഴ്‌സും അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. .
അഞ്ചുവര്‍ഷ തത്വം അംഗീകരിച്ച് 2014 ജൂലൈ ഒന്നുമുതല്‍ ശമ്പളപരിഷ്‌കരണം നടപ്പാക്കേണ്ടതാണ്. 18 മാസം പിന്നിട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതില്‍ ജീവനക്കാര്‍ കടുത്ത ആശങ്കയിലാണ്. ആറുമാസം മുമ്പ് ലഭിച്ച ശമ്പളകമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, അടുത്ത സാമ്പത്തികവര്‍ഷത്തേക്ക് നീട്ടിക്കൊണ്ടുപോയി മുന്‍കാല പ്രാബല്യവും കുടിശ്ശികയും കവരുകയാണ്. വേതനപരിഷ്‌കരണത്തിന്റെ കാലാവധി പത്തുവര്‍ഷമാക്കുന്നതും തസ്തിക വെട്ടിക്കുറയ്ക്കുന്നതും പ്രൊമോഷന്‍ അവസരങ്ങള്‍ നിഷേധിക്കുന്നതും ലീവാനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതും ഉള്‍പ്പെടെ കമീഷന്റെ പ്രതിലോമകരമായ ശുപാര്‍ശകള്‍ തള്ളാനും സര്‍ക്കാര്‍ സന്നദ്ധമല്ല.
ശമ്പള, പെന്‍ഷന്‍ ചെലവുകള്‍ പെരുപ്പിച്ചുകാട്ടിയും യഥാര്‍ഥ വസ്തുതകള്‍ മറച്ചുവച്ചും ജീവനക്കാര്‍ക്കെതിരെ ജനങ്ങളെ തിരിച്ചുവിടാനാണ് സര്‍ക്കാര്‍ ശ്രമം. ശമ്പളപരിഷ്‌കരണത്തിന്റെ ചെലവുകൂടി പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ റവന്യു കമ്മി നികത്തുന്നതിന് പ്രത്യേക ധനസഹായമായി 9519 കോടി രൂപ അനുവദിച്ചത്. എന്നിട്ടും ശമ്പളപരിഷ്‌കരണാനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ചും കരിനിയമങ്ങള്‍ പ്രഖ്യാപിച്ചും പണിമുടക്കിനെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. പണിമുടക്ക് വന്‍ വിജയമാക്കണമെന്ന് ആക്ഷന്‍ കൌണ്‍സില്‍ ഓഫ് സ്‌റ്റേറ്റ് എംപ്‌ളോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ജനറല്‍ കണ്‍വീനറും അധ്യാപക സര്‍വീസ് സംഘടനാസമരസമിതി ജനറല്‍ കണ്‍വീനറും പ്രസ്താവനയില്‍ പറഞ്ഞു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























