വില കേട്ടാല്‍ ഞെട്ടും...രണ്ട് ഊണിനും ഒരു മീന്‍വറുത്തതിനും ഞണ്ട് കറിയ്ക്കും 1,230 രൂപ

ഹോട്ടല്‍ വില കൂടുന്നതല്ലാതെ കുറയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ താങ്ങാന്‍ പറ്റാത്ത ബില്‍ വന്നതാണ് ഇപ്പോള്‍ ഏറെ വിവാദം. ഹോട്ടല്‍ വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഒരാള്‍ മുഖ്യമന്ത്രിയ്ക്ക് എഴുതിയ തുറന്ന കത്ത് വൈറലാകുന്നു.
തിരുവനന്തപുരം കരിക്കകത്തെ സാഗര എന്ന റസ്റ്റോന്റില്‍ നിന്ന് ഭക്ഷണം വാങ്ങിയ ആള്‍ തന്റെ ദുരനുഭം കത്തില്‍ വിവരിക്കുന്നു. തനിക്കും ഭാര്യ്ക്കും കഴിക്കാനായി രണ്ട് ഊണും ഒരു മീന്‍ വറത്തതും ഒരു കറിയും പാഴ്‌സലായി വാങ്ങിയ ഇദ്ദേഹത്തില്‍ നിന്നും ഹോട്ടലുകള്‍ ഈടാക്കിയത് 1,230 രൂപയാണ്യ ബില്ലും ഇതൊടൊപ്പം ഇദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു ഊണിന് 220 രൂപ മീന്‍ വറുത്തതിന് 390 രൂപ ഞണ്ട് കറിയ്ക്ക് 400 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഹോട്ടലുകള്‍ ഇടാക്കുന്ന തോന്നിയ വിലകള്‍ നഗരിയില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് താങ്ങുവാന്‍ കഴിയുന്നതല്ല. തലസ്ഥാന നഗരിയില്‍ നേരിട്ട ഈ കൊള്ള ഒറ്റപ്പെട്ടത് അല്ല ഹോട്ടലുകള്‍ ഇടുന്ന തോന്നിയ വിലകള്‍ക്കെതിരെ എന്തെങ്കിലും ചെയ്യുവാന്‍ കഴിയുമോ?എന്ന ചോദ്യത്തോടെയാണ് കത്ത് അവാസിക്കുന്നത്. കത്ത് ഇതിനൊടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















