Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

ടി.പി യുടെ കൊലയാളികൾ കീഴടങ്ങി, കേസിൽ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം നേതാക്കള്‍ കെ കെ കൃഷ്ണനും ജ്യോതിബാബുവും കീഴടങ്ങിയത് മാറാട് പ്രത്യേക കോടതിയിൽ...!!!

21 FEBRUARY 2024 05:44 PM IST
മലയാളി വാര്‍ത്ത

ടി.പി ചന്ദ്രശേഖരനെ വെട്ടിനുറുക്കിയതില്‍ സിപിഎമ്മിന് പങ്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ആവർത്തിച്ച് പോരുന്നത്. എന്നാൽ സിപിഎമ്മിലെ ഉന്നത നേതാക്കള്‍ക്കെല്ലാം ഇതിൽ വ്യക്തമായ പങ്കുണ്ടെന്ന് അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്കെല്ലാം അറിയാം. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ കഴിഞ്ഞ ദിവസമാണ് നിര്‍ണായക ഹൈക്കോടതി വിധി വന്നത്. കേസിലെ പ്രതികളുടെ ശിക്ഷ ശരിവയ്ക്കുകയും, രണ്ട് പ്രതികളെ വിചാരണക്കോടതി വെറുതേവിട്ടത് റദ്ദാക്കുകയും ചെയ്തിരുന്നു.

എന്നാൽ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഐഎം നേതാക്കള്‍ കീഴടങ്ങിയിരിക്കുകയാണ്. പത്താം പ്രതി കെ കെ കൃഷ്ണന്‍, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവരാണ് മാറാട് പ്രത്യേക കോടതിയിലെത്തി കീഴടങ്ങിയത്. ജ്യോതി ബാബു കോടതിയിലെത്തിയത് പ്രത്യേക ആംബുന്‍ലസിലാണ്. ഇവരെ റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കുള്ള ശിക്ഷ 26 ന് പ്രഖ്യാപിക്കും. സിപിഐഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനനെ വെറുതെ വിട്ട കോടതി വിധി ശരിവെച്ചിരുന്നു. അപ്പീല്‍ നല്‍കി പത്താം വര്‍ഷത്തിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.

കേസിൽ പരമാവധി ശിക്ഷ പ്രതികൾക്ക് കിട്ടാൻ സാധ്യതയുണ്ട്. വിചാരണ കോടതി വിധി ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രതികളെ എല്ലാം കോടതിയിലേക്ക് വിളിച്ചു വരുത്തുകയാണ്. 26ന് എല്ലാ പ്രതികളും കോടതിയിൽ ഹാജരാകണം. ഇനിയൊരു രാഷ്ട്രീയ കൊലപാതകം ഉണ്ടാകരുതെന്ന സന്ദേശവുമായാണ് ഹൈക്കോടതി നടപടികൾ. അസാധാരണ നടപടികളാണ് ഹൈക്കോടതിയിൽ ഉണ്ടാകുന്നത്. 

രണ്ട് പ്രതികളെ കൂടെ ശിക്ഷിക്കുന്നു. ഇതിൽ കെകെ കൃഷ്ണൻ സിപിഎം നേതാവാണ്. ഇതോടെ രാഷ്ട്രീയ ഗൂഢാലോചനയും ഫലത്തിൽ ഹൈക്കോടതി അംഗീകരിക്കുന്നുവെന്ന് വേണം വിലയിരുത്താൻ. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ ഹൈക്കോടതി വെറുതെ വിട്ടു. ഇത് സിപിഎമ്മിന് ആശ്വാസമാണ്. എന്നാൽ മോഹനനെതിരെ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ എം.എൽ.എ അപ്പീൽ നൽകാൻ സാധ്യത ഏറെയാണ്.

ചന്ദ്രശേഖരനെതിരെ കൊലവിളി നടത്തിയ വ്യക്തിയാണ് കെകെ കൃഷ്ണൻ. ജ്യോതി ബാബുവും ഗൂഢാലോചന കേസിലാണ് കുറ്റക്കാരനാകുന്നത്. പ്രതികൾക്ക് കൂടുതൽ ശിക്ഷ നൽകണമെന്ന വാദവും കോടതിക്ക് മുന്നിലുണ്ട്. ഇതിൽ ഇനിയും വാദം കേൾക്കൽ തുടരും. ഇതിന് വേണ്ടിയാണ് 26ന് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെടുന്നത്.

പ്രതികളായ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, സിപിഐഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍, റഫീഖ് എന്നിവരുടെ ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ പ്രദീപന് 3 വര്‍ഷം കഠിന തടവുമാണ് 2014 ല്‍ വിചാരണക്കോടതി വിധിച്ചത്. പി കെ കുഞ്ഞനന്തന്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ മരിച്ചു. 12 പ്രതികളായിരുന്നു അപ്പീല്‍ നല്‍കിയത്. 36 പ്രതികളുണ്ടായിരുന്ന കേസില്‍ സിപിഐഎം നേതാവായ പി മോഹനന്‍ ഉള്‍പ്പെടെ 24 പേരെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെയായിരുന്നു കെകെ രമയുടെ അപ്പീല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം ട്വന്റി 20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ  (5 minutes ago)

ബാല്‍ക്കണിയില്‍ നിന്നും കുട്ടി വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (16 minutes ago)

കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും: വികസനത്തിന് പുതിയ ദിശാബോധം വന്നെന്ന് പ്രധാനമന്ത്രി  (46 minutes ago)

ജോസ് കെ മാണിയെ യുഡിഎഫില്‍ എത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി  (53 minutes ago)

വന്ദേഭാരത് തടയാന്‍ ട്രാക്കില്‍ മരത്തടികളും സിമന്റ് തൂണുകളും നിരത്തിവച്ച് അപകടമുണ്ടാക്കാന്‍ ശ്രമം  (1 hour ago)

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച 17 കാരി ഉള്‍പ്പെട്ട നാലംഗ സംഘം പിടിയില്‍  (1 hour ago)

കെ.പി.ശങ്കരദാസ് മെഡിക്കല്‍ കോളജില്‍ നിന്ന് ജയില്‍ ആശുപത്രിയിലെ സെല്ലിലേക്ക്  (1 hour ago)

ബിജെപിയിലെ ഗ്രൂപ്പിസമാണോ മേയറെ ഒഴിവാക്കുന്നതിന് പിന്നിലെന്ന് മന്ത്രി വി.ശിവന്‍കുട്ടി  (1 hour ago)

പാലക്കാട് യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്  (2 hours ago)

ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍; ഗണേഷിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍  (3 hours ago)

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയര്‍ വിവി രാജേഷ്  (4 hours ago)

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു  (4 hours ago)

മകന്റെ ഭാര്യയെ ആക്രമിച്ച ഭത്തൃപിതാവ് എലിവിഷം കഴിച്ചു ജീവനൊടുക്കി  (4 hours ago)

തരുൺ മൂർത്തി-മോഹൻലാൽ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്; തുടരും ടീം വീണ്ടും ചിത്രീകരണം ആരംഭിച്ചു!!!  (5 hours ago)

Malayali Vartha Recommends