സ്വരലയ ഗ്ലോബല്‍ ലെജന്ററി അവാര്‍ഡ് ഗുലാം അലിക്ക്

പ്രഥമ സ്വരലയ ഗ്ലോബല്‍ ലെജന്ററി അവാര്‍ഡ് ലോക പ്രശസ്ത ഗസല്‍ ഗായകന്‍ ഗുലാം അലിക്ക് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. സംഗീതത്തിലൂടെ വിശ്വമാനവികത ഉയര്‍ത്തുന്ന ഗുലാം അലിയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്ന് അവാര്‍ഡ് പ്രഖ്യാപിച്ച് കൊണ്ട് പ്രൊഫ.ഒ.എന്‍.വി കുറുപ്പും മുന്‍ മന്ത്രി എം.എ.ബേബിയും പറഞ്ഞു. ജനുവരി 14 ന് വൈകിട്ട് അഞ്ചു മണിക്ക് മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ചേര്‍ന്ന് അവാര്‍ഡ് സമ്മാനിക്കും.സ്പീക്കര്‍ എന്‍.ശക്തന്‍,പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
പ്രൊഫ.ഒ.എന്‍.വി കുറുപ്പ്,മുന്‍ മന്ത്രി എം.എ.ബേബി,ഡോ.കെ.ഓമനക്കുട്ടി, സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍,കെ.വി.മോഹന്‍കുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.സ്വരലയയുടെ ക്ഷണം സ്വീകരിച്ച് കേരളത്തിലെത്തുന്ന ഗുലാം അലി ജനുവരി 15 ന് വൈകിട്ട് നിശാഗന്ധിയിലും 17ന് കോഴിക്കോട്ടും ഗസല്‍ സന്ധ്യ നടത്തും. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.ഗുലാം അലിയെക്കുറിച്ച് സംവിധായകന്‍ ടി.കെ.രാജീവ് കുമാര്‍ തയ്യാറാക്കുന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ 13 ന് വൈകിട്ട് മാസ്‌ക്കറ്റ് ഹോട്ടലില്‍ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായിവിജയന്‍ നിര്‍വഹിക്കും.
നിശാഗന്ധിയില്‍ ഗുലാം അലിയെ വരവേല്‍ക്കാന്‍ സലാം ഗുലാം അലി എന്ന സംഗീത ഫ്യുഷന്‍ സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കും. ഇതിനായി ഹിന്ദിയിലെ യുവ ചലച്ചിത്ര ഗാനരചയിതാവ് മനോജ് യാദവാണ് \'അപ് നാ ധരം സംഗീത് \'എന്ന കവിത രചിച്ചത്. ഒ.എന്‍.വിയുടെ വസതിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അവാര്‍ഡ് നിര്‍ണയ സമിതി അംഗം കൂടിയായ സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍, സ്വരലയ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ജി.രാജ്‌മോഹന്‍,ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്രിവല്‍ ഡയറക്ടര്‍ അനില്‍ മുഹമ്മദ്,ആര്‍.എസ് .ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















