നൗഷാദിന്റെ ജീവിതം സിനിമയാകുന്നു

മറ്റൊരാള്‍ക്കുവേണ്ടി ജീവന്‍ ത്യജിച്ച ഓട്ടോഡ്രൈവര്‍ നൗഷാദിന്റെ നന്മ നിറഞ്ഞ ജീവിതം സിനിമയാകുന്നു. ഞങ്ങളുടെ സ്വന്തം ഉണ്ണിക്ക് എന്ന പേരില്‍ സജീഷ് വേലായുധമാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആള്‍ത്തുളയില്‍ വീണ രണ്ട് പേരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് സ്വദേശിയായ നൗഷാദിന്റെ വ്യക്തിജീവിതത്തിലേക്ക കടക്കാതെ അദ്ദേഹം ചെയ്ത നല്ല കാര്യങ്ങലാണ് സിനിമയ്ക്ക് പ്രമേയമാകുന്നതെന്ന് സജീഷ് പറഞ്ഞു.
നൗഷാദിന്റെ കുടുംബവും സഹകരിക്കുന്നുണ്ട്. നൗ,ാധിന്റെ ഓട്ടോ തന്നെയാണ് സിനിമയിലും ഉപയോഗിക്കുന്നത്. സിനിമയ്ക്ക് ല്ലാ സഹകരണവും നല്‍കുമെന്ന് നൗഷാദിന്റെ ഭാര്യാപിതാവ് ഹംസക്കോയ പറഞ്ഞു. കോഴിക്കോട്ടുകാരായ ശ്രീജേഷും വിപിനേഷുമാണ് തിരക്കഥ ഒരുക്കുന്നത്. ബിജോയ്‌സാണ് ക്യാമറ.ബാപ്പു വാവാടിന്റെ വരികള്‍ക്ക് മോഹന്‍ സിത്താര സംഗീതം ഒരുക്കും. കുടമാളൂര്‍ രാജാജി, സുരേഷ് ഫിറ്റ് വെല്‍, ഷെയ്ഖ് അഫസ്ല്#, താജുദ്ദീന്‍, ദിനേശ് കാലിക്കറ്റ് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍. കോഴിക്കോട്ടും ഗുരുവായ്യൂരുമാണ് ചിത്രീകരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















